ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റിൽ നിന്നുള്ള എഞ്ചിനീയർമാരെ ലക്ഷ്യമിട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്നെ നേരിട്ട് ഇമെയിലിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ. എഐ വിദഗ്ധരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും എഐയ്ക്ക് മെറ്റ എത്രത്തോളം പ്രാധാന്യം വ്യക്തമാക്കിയും അഭിമുഖം ഇല്ലാതെ തന്നെ ജോലി വാഗ്ദാനം ചെയ്യുകയാണ് മെറ്റാ.