April 02, 2025

Login to your account

Username *
Password *
Remember Me

മട്ടു' എന്ന നിര്‍മിത ബുദ്ധി ഓണ്‍ലൈന്‍ സഹായിയുമായി മുത്തൂറ്റ് ഫിനാന്‍സ്

Muthoot Finance launches AI Virtual Assistant ‘Mattu’ Muthoot Finance launches AI Virtual Assistant ‘Mattu’
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് 'മട്ടു' എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ്റ്റന്റ് സൗകര്യം അവതരിപ്പിച്ചു. വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമായ അസിസ്റ്റന്റസ് വഴി ഉപയോക്താക്കള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാനും ആശങ്കകള്‍ പങ്കുവയ്ക്കാനും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും, സ്വര്‍ണ വായ്പ പലിശ അടയ്ക്കാനും, വായ്പാ ടോപ്പ്-അപ്പ് തുടങ്ങിയ ഇടപാടുകള്‍ക്കും മറ്റ് പലവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
മുത്തൂറ്റ് ഉപഭോക്താക്കള്‍ക്ക് എഐ വിര്‍ച്ച്വല്‍ അസിസ്റ്റന്റുമായി ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാം. വിര്‍ച്ച്വല്‍ അസിസ്റ്റന്റ് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
പുതുക്കിയ മട്ടു എന്ന ടര്‍ബോ ചാര്‍ജറിന്റെ അവതരണത്തിലൂടെ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും എഐ അധിഷ്ഠിതമായ വിര്‍ച്ച്വല്‍ അസിസ്റ്റന്റിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ ഭാഷകളില്‍ പല ഉപഭോക്തൃ സൗഹൃദ ഫീച്ചറുകളാണ് ലഭ്യമാകുന്നതെന്നും സാധാരണയായി ഉന്നയിക്കാറുള്ള 250ലധികം ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഉപഭോക്താവിന് ലഭ്യമാകുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
പ്രമുഖ എന്‍ബിഎഫ്സി എന്ന നിലയില്‍ സാങ്കേതിക നവീകരണങ്ങള്‍ എല്ലാം ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നും മട്ടുവിലൂടെ സുരക്ഷിതമായ മറ്റൊരു ആശയ വിനിമയ ചാനല്‍ ഉപഭോക്താക്കള്‍ക്ക് തുറന്നു കിട്ടുകയാണെന്നും ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യവര്‍ദ്ധനവാണ് നല്‍കുന്നതെന്നും കമ്പനിയിലെ പ്രഥമ ഡിജിറ്റല്‍ അജണ്ടയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും പ്രകടമാക്കുന്നുവെന്നും മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഈപ്പന്‍ അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
വെബ്‌സൈറ്റ് ബ്രൗസ് ചെയ്യാതെ അല്ലെങ്കില്‍ ഒരു ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുവെന്നും മട്ടുവിന്റെ അവതരണം ഉപഭോക്താക്കളുടെ ആശങ്ക ഇല്ലാതാക്കുകയും മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലിലെ പ്രധാന സേവനങ്ങള്‍ തല്‍ക്ഷണം ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സെന്‍സ്ഫോര്‍ത്ത് സിഇഒയും സഹ സ്ഥാപകനുമായ ശ്രീധര്‍ മാരി പറഞ്ഞു.
ഈയിടെ മുത്തൂറ്റ് ഫിനാന്‍സ് സ്വര്‍ണ്ണ വായ്പ ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പ തിരിച്ചടയ്ക്കാനോ പലിശ അടയ്ക്കാനോ പേടിഎം,ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയിലൂടെ സൗകര്യമൊരുക്കിയിരുന്നു. ഓണ്‍ലൈന്‍ പലിശ അടയ്ക്കുമ്പോള്‍ കാഷ്ബാക്ക് ഓഫറുകളുമുണ്ട്.വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ വായ്പ ടോപ്പ് അപ്പ് ചെയ്യാനും സൗകര്യമുണ്ട്. വീട്ടിലിരുന്ന് തന്നെ വായപ് ലഭ്യമാക്കാനും സൗകര്യമുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...