കൊച്ചി: സംഗീത പ്രേമികളായ ഉപഭോക്താക്കള്‍ക്കായി വോഡഫോണ്‍ ഐഡിയ (വി) ഇന്ത്യയിലെ മികച്ച കലാകാരന്മാരുടെ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട് എല്ലാ ആഴ്ചയും വി ആപ്പില്‍ അവതരിപ്പിക്കും. വി മ്യൂസിക് ഈവന്‍റ്സ് എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത പരിപാടി ഹംഗാമ മ്യൂസിക്കുമായി ചേര്‍ന്നാണ് വി ആപ്പില്‍ ലഭ്യമാക്കുന്നത്.
ഇതോടെ വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് എല്ലാ വെള്ളിയാഴ്ചയും അവരുടെ സൗകര്യപ്രദമായ സ്ഥലത്ത് അവരുടെ ഇഷ്ട കലാകാരന്മാരുടെ തത്സമയ സംഗീത പ്രകടനം ആസ്വദിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ഓഷന്‍ ഫ്യൂഷന്‍ റോക്ക് ബ്രാന്‍ഡിന്‍റെ പ്രകടനത്തോടെയാണ് ഈ പ്രതിവാര സംഗീതപരിപാടി ആരംഭിക്കുക. രാഹുല്‍ റാം, അമിത് കിലാം തുടങ്ങിയവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഓഷന്‍ കലാകാരന്മാരാണ് വി ആപ്പില്‍ പുതിയ സംഗീത അനുഭവം രചിക്കുന്നത്. തുടര്‍ന്ന് സുനിധി ചൗഹാന്‍, മാമേ ഖാന്‍, യുഫോരിയ, സാറ ഗുര്‍പാല്‍, സുഖ് ഇ ഉള്‍പ്പെടെ നിരവധി മുന്‍നിര സംഗീതജ്ഞരുടെയും ബാന്‍ഡുകളുടേയും പരിപാടികള്‍ ലഭ്യമാകും. ഒരുമണിക്കൂറോളമാണ് ഈ ലൈവ് മ്യൂസിക് പരിപാടി. സംഗീത പ്രേമികള്‍ക്ക് അവരുടെ പ്രിയപ്പെട്ട സംഗീത പ്രകടനങ്ങളുടെ ടിക്കറ്റുകള്‍ വി ആപ്പില്‍ ബുക്ക് ചെയ്യാം.
സംഗീത ലോകത്തെ ഏറ്റവും മികച്ചവരുടെ അതുല്യ പ്രകടനങ്ങള്‍ വി ഉപഭോക്താക്കള്‍ക്ക് അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തിരുന്ന് ആസ്വദിക്കുവാന്‍ എല്ലാ വെള്ളിയാഴ്ചയും അവസരവും ലഭ്യമാക്കുന്നു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഹംഗാമയുമായി സഹകരിച്ചാണ് ദേശീയ അന്തര്‍ദ്ദേശിയ തലത്തിലുള്ള മികച്ച കാലാകാരന്മാരുടെ സമാനതകളില്ലാത്ത പ്രകടനങ്ങള്‍ ലഭ്യമാക്കുന്നത്. തങ്ങളുടെ ഡിജിറ്റല്‍ കണ്ടന്‍റ് ഓഫറുകളുടെ വ്യാപ്തിയും ആഴവും വിപുലീകരിക്കാനും, അതുവഴി ഉപയോക്താക്കളെ വി ആപ്പ് വളരെയധികം സഹായിക്കുന്നുവെന്ന് വി സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.
വിയുമായുള്ള ഹംഗാമയുടെ പങ്കാളിത്തം വഴി തങ്ങളുടെ പ്രേക്ഷകര്‍ക്ക് ലൈവ് അനുഭവങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള പ്രമുഖ കലാകാരന്മാരുടെ 52 മികച്ച ഡിജിറ്റല്‍ പ്രകടനങ്ങള്‍ ഹംഗാമ മ്യൂസിക് ഓണ്‍ വി ആപ്പില്‍ അവതരിപ്പിക്കുമെന്ന് ഈ ഓഫറിനെക്കുറിച്ച് ഹംഗാമ ഡിജിറ്റല്‍ മീഡിയ സിഇഒ സിദ്ധാര്‍ത്ഥ റോയ് പറഞ്ഞു.
വി ഉപഭോക്താക്കള്‍ക്ക് 20 ഭാഷകളിലായി 22 ദശലക്ഷത്തിലധികം പരസ്യ രഹിത സംഗീതം എച്ച് ഡിവോയ്സ് നിലവാരത്തില്‍ 6 മാസത്തെ പ്രീമിയം സബ്സ്ക്രിപ്ഷന്‍ ഓഫറിലൂടെ ലഭിക്കും. അണ്‍ലിമിറ്റഡ് ഡൗണ്‍ലോഡുകളും ഇതോടൊപ്പം ലഭിക്കും.