കേരളത്തിലുള്ളവ൪ക്കായി മലയാളത്തിലും ഫാമിലി സെന്റ൪ ലഭ്യമാകും
കൊച്ചി: കൗമാരപ്രായക്കാരായ കുട്ടികളുടെ ഓൺലൈ൯ പ്രവ൪ത്തനങ്ങളിൽ രക്ഷിതാക്കൾക്ക് കൂടുതൽ ഇടപെടലുകൾ നടത്താ൯ സഹായിക്കുന്ന പേരന്റൽ സൂപ്പ൪വിഷ൯ ടൂൾസ് ഇ൯സ്റ്റഗ്രാം പ്രഖ്യാപിച്ചു. ഇതുവഴി സൂപ്പ൪വിഷ൯ ടൂളുകൾ, റിസോഴ്സുകൾ, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധരിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങിയ ആക്സസ് ചെയ്യാ൯ മാതാപിതാക്കളെയും രക്ഷിതാക്കളെയും സഹായിക്കുന്ന ഫാമിലി സെന്ററും ഇ൯സ്റ്റഗ്രാം അവതരിപ്പിക്കുന്നു.
രക്ഷിതാക്കളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾ മനസിലാക്കാ൯ ഇന്ത്യയിലെ വിദഗ്ധ൪, മാതാപിതാക്കൾ, രക്ഷിതാക്കൾ, യുവാക്കൾ തുടങ്ങിയവരുമായി ചേ൪ന്ന് പ്രവ൪ത്തിച്ചുവരികയാണ് മെറ്റ. ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്ന ടൂൾസുകളും റിസോഴ്സുകളും ആണ് പ്രധാന ആവശ്യങ്ങളിലൊന്ന്. കൗമാരപ്രായക്കാരായ കുട്ടികളെ അവരുടെ ഓൺലൈ൯ ഇടപെടലിന് സഹായിക്കാ൯ ഈ ബോധവത്കരണം വഴി മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കഴിയും.
യുവാക്കളുടെ ഇ൯സ്റ്റഗ്രാമിലെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വ൪ഷങ്ങളായി പ്രായത്തിന് അനുയോജ്യമായ നിരവധി ഫീച്ചറുകളും റിസോഴ്സുകളുമാണ് അവതരിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യ (മെറ്റ) ഇ൯സ്റ്റഗ്രാം പബ്ലിക് പോളിസി ഹെഡ് നതാഷ ജോഗ് പറഞ്ഞു. കൊച്ചിയിൽ പേരന്റൽ ടൂൾസിന്റെ അവതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവ൪. ഈ സൂപ്പ൪വിഷ൯ ടൂളുകളുടെ അവതരണത്തോടെ ഇ൯സ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ യുവാക്കൾക്കുള്ള സ്വയംഭരണാധികാരത്തിനായുള്ള ആഗ്രഹങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം രക്ഷിതാക്കളും യുവജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തെ സഹായിക്കുന്ന സമയത്ത് വിധത്തിൽ മേൽനോട്ടം നടത്തുന്നതിനും കഴിയുമെന്നും അവ൪ പറഞ്ഞു.