കൊച്ചി: കേരളത്തിലെ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റേഴ്സിന് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും റീല്‍സില്‍ മികച്ചവരാകാനും സഹായിക്കുന്ന 'ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം' ക്രിയേറ്റര്‍ കോഴ്‌സ് മലയാളത്തില്‍. ഇന്‍സ്റ്റാഗ്രാമിന്റെ സൗജന്യ ക്രിയേറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എനേബിള്‍മെന്റ് പ്രോഗ്രാമാണിത്. കോഴ്‌സ് കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ചതാണെങ്കിലും മലയാളത്തില്‍ ലഭ്യമാകുന്നത് ഇപ്പോഴാണ്. സെല്‍ഫ് ലേണിങ്, ഇ-ലേണിംഗ് കോഴ്‌സിന് 15 ബൈറ്റ് വലുപ്പമുള്ള മൊഡ്യൂളുകള്‍ ഉണ്ട്. അത് ക്രിയേറ്റേഴ്സിന് പ്ലാറ്റ്‌ഫോമില്‍ അവരുടെ സാന്നിധ്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നും മികച്ച ഉള്ളടക്കം സൃഷ്ടിക്കാമെന്നും ഇന്‍സ്റ്റഗ്രാമിന്റെ ടൂളുകള്‍ ഉപയോഗിച്ച് വളരാമെന്നും സുരക്ഷിതമായി ഉള്ളടക്കത്തിലൂടെ എങ്ങിനെ സമ്പാദ്യം നേടാമെന്നുമുള്ള കാര്യങ്ങളില്‍ അറിവ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bornoninstagram.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രാദേശിക ഭാഷകളില്‍ ലഭ്യമാകുന്ന 'ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം' പ്രോഗ്രാം മലയാളികളായ എല്ലാ ക്രിയേറ്റേഴ്സും പ്രയോജനപ്പെടുത്തുമെന്നും കൂടുതല്‍ രസകരമായ ഉള്ളടക്കം സൃഷ്ടിക്കുകയും ഇന്‍സ്റ്റഗ്രാമില്‍ ശക്തമായ കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് '-അങ്കുര്‍ വൈഷ്, ഹെഡ്,ക്രിയേറ്റര്‍ പാര്‍ട്ണര്‍ഷിപ്സ്, ഫേസ്ബുക്ക് ഇന്ത്യ (മെറ്റ) പറഞ്ഞു.
പഠന കോഴ്‌സിന് പുറമെ, ബോണ്‍ ഓണ്‍ ഇന്‍സ്റ്റഗ്രാം പ്രോഗ്രാം ക്രിയേറ്റേഴ്സിന് പ്രതിവാര റീല്‍ ട്രെന്‍ഡുകളിലൂടെ മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നതിനും, ഇന്‍സ്റ്റാഗ്രാമിലെ വിദഗ്ധരുമായി ഇടപഴകുന്നതിനും, നിലവിലെ ക്രിയേറ്റേഴ്സുമായി ബന്ധപ്പെടുന്നതിനും ബ്രാന്‍ഡ് പങ്കാളിത്തത്തിലൂടെ വരുമാനം കണ്ടെത്തുന്നതിനുമുള്ള അവസരങ്ങള്‍ നല്‍കും. ഇന്‍സ്റ്റഗ്രാം അടുത്തിടെ റീലുകളില്‍ പുതിയ ഒരു നിര ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം 90 സെക്കന്‍ഡ് വരെ നീട്ടി, വോട്ടിങ്, ക്വിസ്, ഇമോജി സ്ലൈഡര്‍ സ്റ്റിക്കറുകള്‍ എന്നിവ റീലുകളിലേക്ക് കൂട്ടിച്ചേര്‍ത്തു. റീല്‍സ് എളുപ്പത്തിലും വേഗത്തിലും സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനും, ഇന്‍സ്റ്റഗ്രാം റീലുകളിലും ടെംപ്ലേറ്റുകളിലും നിങ്ങളുടെ സ്വന്തം ഓഡിയോ നേരിട്ട്് അപ്ലോഡ് ചെയ്യുതിനുമുള്ള മാര്‍ഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.