April 30, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരം; സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിനെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ ഭരണഘടനാബെഞ്ചിന് മുന്നിൽ നിയമന ഫയൽ സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ അടിയന്തര നിയമനത്തിന്റെ പ്രാധാന്യമെന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു.
ദോഹ: 2022 ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ജയം. ലോക രണ്ടാം നമ്പർ ടീമായ ബെല്‍ജിയത്തെ കാനഡ അവസാന നിമിഷം വരെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.
*മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയത് 942 പരിശോധനകൾ സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസിപരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഹയർസെക്കണ്ടറി പ്ലസ് ടു പരീക്ഷയും വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയും മാർച്ച് 10ന് തുടങ്ങി മാർച്ച് 30 അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്.
പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ വിശദമായി ബോധ്യപ്പെടുത്തണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വർധന മൂലമുള്ള പ്രയാസങ്ങളിൽനിന്നു രക്ഷനേടുക തുടങ്ങിയ ഉദ്ദേശങ്ങൾ മുൻനിർത്തിയാണു സംസ്ഥാന സർക്കാർ ഇ-മൊബിലിറ്റി നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റവന്യൂ കമീഷണറായി ടി വി അനുപമയെ നിയമിച്ചു. ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ്‌ ഗ്രേഡിൽ ഒരു വർഷത്തേയ്‌ക്ക്‌ എക്‌സ്‌ കേഡർ പോസ്റ്റ്‌ രൂപീകരിച്ചാണ്‌ നിയമനം.
ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഭരണ - പ്രതിപക്ഷ നേതാക്കൾ ഗവർണറുടെ നടപടിയെ അപലപിച്ചു.
സൂപ്രീം കോടതി വിധി എല്ലാ ജാതികളിലെയും ദരിദ്രര്‍ക്കുള്ളതല്ല. ഇത്‌ സവര്‍ണ വിഭാഗത്തിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്‌. അങ്ങനെയെങ്കില്‍, സാമ്പത്തികമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിധിയായി ഇതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.