November 22, 2024

Login to your account

Username *
Password *
Remember Me

ഇ - ശ്രം പോർട്ടൽ രജിസ്ട്രേഷൻ കാർഡ് വിതരണവും സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

Minister V Sivankutty distributed e-Shram portal registration cards and inaugurated the state level Minister V Sivankutty distributed e-Shram portal registration cards and inaugurated the state level
ഇ - ശ്രം പോർട്ടൽ രജിസ്ട്രേഷൻ കാർഡ് വിതരണവും സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഭാവിയിൽ കേന്ദ്ര സർക്കാർ അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഇ - ശ്രം രജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രമേ ലഭിക്കൂ. ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രി നിർദേശിച്ചു . ഇക്കാര്യം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡ് ചെയർന്മാർക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഈ പദ്ധതിയിൽ അംഗമാക്കാനുള്ള നിർദേശം നൽകണം എന്ന് അഭ്യർത്ഥിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കത്ത് നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ലേബർ സെക്രട്ടറി മിനി ആന്റണി ഐ എ എസ്, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐ എ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും നാഷണൽ ഡാറ്റാബേസ് ലഭ്യമാക്കുന്ന തരത്തിൽ എൻ ഐ സിയുടെ സഹകരണത്തോടെ ഒരു പോർട്ടൽ രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു . തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗകര്യം ഒരുക്കാനും തൊഴിലാളി രജിസ്ട്രേഷൻ ഈ വർഷം ഡിസംബർ 31 നുള്ളിൽ പൂർത്തീകരിക്കാനും നിർദ്ദേശിച്ചിരുന്നു.
ഓഗസ്റ്റ് 26 മുതൽ കേന്ദ്ര തൊഴിൽ മന്ത്രാലയം രജിസ്ട്രേഷനു വേണ്ടി ഇ- ശ്രം പോർട്ടൽ തുറന്നുകൊടുത്തു. അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്ന പി എഫ്,ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത നിശ്ചിത പ്രായപരിധിയിൽ പെട്ട എല്ലാ തൊഴിലാളികൾക്കും ഈ പോർട്ടലിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. നിർമാണമേഖലയിലെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ,കർഷകത്തൊഴിലാളികൾ, സ്വയംതൊഴിൽ എടുക്കുന്നവർ, തെരുവ് കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ,അംഗൻവാടി വർക്കർമാർ, മത്സ്യത്തൊഴിലാളികൾ, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരാണ് പ്രധാനമായും ഈ വിഭാഗത്തിൽപ്പെടുന്നത്.
ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ ആണ് നടത്തുന്നത്. തൊഴിലാളികൾക്ക് സി എസ് സി/ അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി പോർട്ടലിൽ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചാൽ ഇ - ശ്രം ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് PMSBY പദ്ധതിപ്രകാരമുള്ള ആക്സിഡന്റൽ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ അപകട മരണത്തിനും ഒരു ലക്ഷം രൂപ ഭാഗികമായ അംഗവൈകല്യത്തിനും കവറേജ് ലഭിക്കും. ഈ ഇൻഷുറൻസിന്റെ ആദ്യഗഡു സൗജന്യമാണ്. കൂടാതെ കേന്ദ്ര അസംഘടിത തൊഴിലാളി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നതാണ്.
99.96 ലക്ഷം തൊഴിലാളികളുടെ ടാർഗറ്റ് ആണ് കേന്ദ്ര സർക്കാർ കേരളത്തിന് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ മോണിറ്റർ ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് സമിതിയും ജില്ലാ കളക്ടർമാർ അധ്യക്ഷന്മാരായ ജില്ലാതല ഇമ്പ്ലിമെന്റിങ് സമിതിയും കേരള സർക്കാർ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. ഒക്ടോബർ 21 വരെ സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷത്തിൽ പരം പേരാണ് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.