തിരുവനന്തപുരം: 'ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ' എന്ന് മുന്നിലും പിന്നിലും എഴുതിയ 1999 മോഡൽ ബജാജ് 2 സ്ട്രോക്ക് ഓട്ടോ, കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. വ്യത്യസ്തമായ ഒരു യാത്രയിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശികളായ ഡാനിഷ്, നിഷാദ്, ഫസൽ എന്നീ സുഹൃത്തുക്കൾ. ഓട്ടോറിക്ഷയിൽ ഇന്ത്യ മുഴുവൻ ചുറ്റിക്കണ്ടത്തിനു ശേഷം നേപ്പാളും ഭൂട്ടാനും കാണാനിറങ്ങിയതാണ് ഈ യുവാക്കൾ.
കന്യാകുമാരിയിൽ നിന്ന് തുടങ്ങി ആറു മാസത്തിൽ കൂടുതൽ നീളുന്ന ഇവരുടെ ഈ യാത്ര ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും പിന്നിട്ടു നേപ്പാളും ഭൂട്ടാനും കഴിഞ്ഞാണ് നിക്കുക. "പാവങ്ങളെ സഹായിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം"- ഫസൽ അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 6-നാണു ഇവർ പെരിന്തൽമണ്ണയിൽ നിന്നും യാത്ര തിരിക്കുന്നത്, ഓഗസ്റ്റ് 12-ന് കന്യാകുമാരിയിൽ എത്തിയ ഇവർ അവിടെനിന്നു അവരുടെ ബഹുലമായ ഈ യാത്ര ആരംഭിക്കുകയായിരുന്നു. ഇപ്പോൾ തമിഴ്‌നാടും കർണാടകയും താണ്ടി അവരുടെ യാത്ര മഹാരാഷ്ട്രയിലേക്ക് പുരോഗമിക്കുന്നു. ലഡാക്കിലെ ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെടുന്നതിനു മുന്നേ അവിടെ എത്തുക എന്നുള്ളതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ഫസൽ പറഞ്ഞു.
ഇതിനു മുന്നേ ബൈക്കിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സഞ്ചരിച്ചിട്ടുള്ള ഇവരുടെ ഒരു വർഷത്തെ വിപുലമായ തയ്യാറെടുപ്പിന്റേയും പരിശ്രമത്തിന്റേയും ഫലമാണ് "മിന്നൽ" എന്ന് പേരുള്ള ഓട്ടോറിക്ഷയിലുള്ള ഈ ദീർഘയാത്ര. കിടന്നുറങ്ങാനും ഭക്ഷണം പാകംചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങൾ ഓട്ടോറിക്ഷയിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഫാനും അധികം ഇന്ധനം സൂക്ഷിക്കാനുള്ള സൗകര്യവും ആവശ്യം വന്നാൽ ഉപയോഗിക്കാൻ ടെന്റും ഈ വാഹനത്തിലുണ്ട്.
കഴിഞ്ഞ ഒരു വർഷത്തെ സമ്പാദ്യത്തിലെ ഒരു പങ്കാണ് ഇവർ യാത്രക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഒരു ഷവർമ്മ കടയിലാണ് ഫസലിന് ജോലി, ഡാനിഷ് അക്കൗണ്ടന്റും നിഷാദിന് വാഹനക്കച്ചവടവുമാണ് . "Auto Story" എന്നുള്ള യൂട്യൂബ് ചാനലിലും, ഇൻസ്റ്റാഗ്രാം പേജിലും ഇവരുടെ യാത്രാനുഭവങ്ങൾ നമുക്ക് കാണാം.
To contribute- A/C NO: 5417120000448
Name: MUHAMMED FASAL BABU KT
IFSC: CNRB0005417
Branch: Edapatta
Bank: Canara Bank
Google Pay : 8086103695