തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാടാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി.
സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ബേസിൽ എച്ച‌്എസ‌്എസ‌് എന്നീ ചാമ്പ്യൻ സ‌്കൂളുകളാണ‌് എറണാ കുളത്തിന്റെ മേധാവിത്വത്തിനുപിന്നിൽ. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേർന്ന‌് 131 പോയിന്റ‌് ജില്ല യ‌്ക്ക‌് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ‌് ഹാർട്ട‌് എച്ച‌്എസ‌്എസും കാര്യമായ സംഭാവന നൽകി. ഏഴ‌് സ്വർണം നേടിയ മേഴ‌്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതൽക്കൂട്ടായി.
സബ‌്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ‌് കാട്ടി. സബ‌് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ‌്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോൾ, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. മൂന്ന‌് സ്വർണംവീതം നേടിയ ചിങ്കിസ‌് ഖാൻ (സബ‌്ജൂനിയർ, ആൺ), എ എസ‌് സാന്ദ്ര (ജൂനിയർ), ആദർശ‌് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ‌്.