December 21, 2024

Login to your account

Username *
Password *
Remember Me

നിലയ്ക്കാമുക്ക് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ;വോട്ടര്‍ പട്ടികയില്‍ 21 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ നിലയ്ക്കാമുക്കില്‍ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ മാസം ആറിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും ജനുവരി 21 വരെ അവസരമുണ്ട്.


ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി http://www.lsgelection.kerala.gov.in ല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയ ജോസ് രാജ് സി.എല്‍-ന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് വരണാധികാരി ജിജി ടൈറ്റസ്, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എസ്.ജെ തുടങ്ങിയവരും പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.