May 04, 2024

Login to your account

Username *
Password *
Remember Me

നഗരവസന്തത്തിൽ പങ്കുചേരാം, സമ്മാനം നേടാം

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിൽ പൊതുജനങ്ങൾക്കും റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും പങ്കാളികളാകാനും സമ്മാനങ്ങൾ നേടാനും അവസരം. 'നഗരത്തിന് ഒരു വസന്തം' എന്ന് പേരിട്ടിട്ടുള്ള മത്സരത്തിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. വിജയികൾക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ സമ്മാനങ്ങളും ലഭിക്കും.


പൂച്ചെടികളും അലങ്കാരച്ചെടികളുമായി 100 ചെടിച്ചട്ടികളിൽ കുറയാതെ എത്തിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 10ന് മുൻപായി കനകക്കുന്നിന് സമീപം ജവഹർ ബാലഭവനിൽ ഒരുക്കിയിട്ടുള്ള നഗരവസന്തം സംഘാടക സമിതി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് 9447104575 എന്ന നമ്പറിൽ കേരള റോസ് സൊസൈറ്റി വർക്കിംഗ്‌ പ്രസിഡന്റ് അഡ്വ പുഞ്ചക്കരി രവിയുമായി ബന്ധപ്പെടാവുന്നതാണ്.


ഈ മാസം 21 മുതൽ ജനുവരി മൂന്ന് വരെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. കനകക്കുന്ന് പരിസരത്തിനുപുറമേ സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും വസന്തം നിറയും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.