November 22, 2024

Login to your account

Username *
Password *
Remember Me

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്സി ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ്‌ വിൽപ്പന പ്രഖ്യാപിച്ചു

കൊച്ചി: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഒമ്പതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്സി. ഒക്‌ടോബർ 7ന്‌ ഈസ്റ്റ്‌ ബംഗാളിനെതിരെയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി. രണ്ടുവർഷത്തിനുശേഷമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം കാണികൾക്ക്‌ മുന്നിൽ എത്തുന്നത്‌. കോവിഡ്‌ വ്യാപനം കാരണം കഴിഞ്ഞ സീസണുകളിൽ കൊച്ചിയിൽ മത്സരമുണ്ടായിരുന്നില്ല.

പേടിഎമ്മിന്റെയും, പേടിഎം ഇൻസൈഡൈറുടെയും ഉടമകളായ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട്‌ കമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ്‌ ലിമിറ്റഡാണ്‌ ഇത്തവണയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടിക്കറ്റ്‌ പാർട്‌ണർമാർ. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യം ഹോം മത്സരത്തിന്റെ ടിക്കറ്റുകൾ ആരാധകർക്ക്‌ ഇപ്പോൾ മുതൽ സ്വന്തമാക്കാം. ‘പേടിഎമ്മിലും’, Insider.in വെബ്‌സൈറ്റ്‌ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ്‌ വാങ്ങാം. 299 രൂപയ്‌ക്കാണ്‌ ഗ്യാലറി ടിക്കറ്റ്‌ ആരംഭിക്കുന്നത്‌. വിഐപി ടിക്കറ്റിന്‌ 1999 രൂപയുമുണ്ട്‌.

വിഭാഗം                           ടിക്കറ്റ്‌ വില
നോർത്ത്‌ ഗ്യാലറി             299 രൂപ
സൗത്ത്‌ ഗ്യാലറി               299 രൂപ
ഈസ്റ്റ്‌ ഗ്യാലറി                  399 രൂപ
വെസ്റ്റ്‌ ഗ്യാലറി                  399 രൂപ
ബ്ലോക്ക്‌ ബി                      499 രൂപ
ബ്ലോക്ക്‌ ഡി                      499 രൂപ
ബ്ലോക്ക്‌ എ                       899 രൂപ
ബ്ലോക്ക്‌ സി                      899 രൂപ
ബ്ലോക്ക്‌ ഇ                        899 രൂപ
വിഐപി                        1999 രൂപ


ഓൺലൈൻ ടിക്കറ്റ്‌ ലിങ്ക്‌സ്‌


‘രണ്ടുവർഷത്തിനുശേഷം കേരള ബ്ലാസ്‌റ്റേഴ്സ്‌ ഹോംഗ്രൗണ്ടിലേക്ക്‌ തിരിച്ചെത്തുന്നു. ഈ ക്ലബ്ബിന്റെ ആത്മാവ്‌ ആരാധകരാണ്‌. മഞ്ഞപ്പടയുടെ മുന്നിൽ വീണ്ടും കളിക്കുക എന്നത്‌ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്‌. ക്ലബിന്റെയും കളിക്കാരുടെയും സ്റ്റാഫിന്റെയും മാനേജ്‌മന്റിന്റെയും പ്രതിനിധിയായി ഒരു ഉറപ്പ്‌ നൽകാം. കളത്തിന്‌ പുറത്തും അകത്തും ഞങ്ങളാൽ കഴിയുന്ന കാര്യങ്ങളെല്ലാം ആത്മാർത്ഥമായി ചെയ്യും. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും സ്‌റ്റേഡിയം തിങ്ങിനിറയുന്നത്‌ എനിക്ക്‌ കാണണം. ഒക്‌ടോബർ 7ന്‌ കലൂരിലെ മഞ്ഞടകലിരമ്പം കാണാൻ കാത്തിരിക്കുന്നു. നമ്മൾ ഒന്നിച്ച്‌ മുന്നേറും’–-കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ്‌ പറഞ്ഞു.

ആരാധകർക്ക്‌ കൂടുതൽ സൗകര്യങ്ങൾ

നീണ്ട ഇടവേളക്കുശേഷം സ്‌റ്റേഡിയത്തിൽ തിരിച്ചെത്തുന്ന ആരാധകർക്കായി മികച്ച സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. സീസൺ 5നെയും 6നെയും പോലെ ഓൺലൈൻ ടിക്കറ്റുകൾ പേപ്പർരഹിത ടിക്കറ്റുകളാണ്‌ ഇത്തവണയും. ആരാധകൾ ഓൺലൈൻ ടിക്കറ്റ്‌ പേപ്പറിലേക്ക്‌ മാറ്റാൻ നീണ്ട ക്യൂ നിന്ന്‌ സമയം കളയേണ്ടതില്ല. ഓൺലൈൻ വഴി ബുക്ക്‌ ചെയ്‌താൽ ഉടൻ സ്വന്തമാക്കിയ ആളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലും ഇ മെയ്‌ലിലും ഇ–ടിക്കറ്റ്‌ എത്തും. സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ സ്ഥാപിച്ച ക്യൂആർ കോഡിലൂടെ ഇ–ടിക്കറ്റ്‌ സ്കാൻ ചെയ്‌ത്‌ പ്രിയപ്പെട്ട താരങ്ങളുടെ കളി കാണാം. സുരക്ഷാ കാരണങ്ങളാൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർ അവരുടെ അംഗീകൃത ഐഡി കാർഡുകൾ കൊണ്ടുവരേണ്ടതാണ്‌. കൂടാതെ സ്‌റ്റേഡിയത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം സ്‌റ്റേഷനുകളും ഒരുക്കും. വസ്‌ത്രം മാറാനും കുട്ടികൾക്ക്‌ കളിക്കാനുമെല്ലാം ഈ സ്ഥലം ഉപയോഗിക്കാം. കുരുന്നുകളുമായി കളി കാണാൻ എത്തുന്നവർക്ക്‌ പ്രയോജനപ്പെടുത്താനാണ്‌ ഈ സംവിധാനം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.