November 23, 2024

Login to your account

Username *
Password *
Remember Me

ഫിഫ ലോക കപ്പ് 2022: ഫെഡറേഷന്‍ കിറ്റുകള്‍ അവതരിപ്പിച്ച് അഡിഡാസ്

FIFA World Cup 2022: Adidas unveils federation kits FIFA World Cup 2022: Adidas unveils federation kits
ന്യൂഡൽഹി: ഖത്തര്‍ ഫിഫ ലോക കപ്പ് 2022 പടിവാതിക്കല്‍ എത്തിനില്‍ക്കെ അഞ്ച് ടീമുകളുടെ ഹോം, എവേ മത്സരങ്ങള്‍ക്കുള്ള ഫെഡറേഷന്‍ കിറ്റുകള്‍ അവതരിപ്പിച്ച് അഡിഡാസ്. അര്‍ജന്റീന, ജര്‍മനി, ജപ്പാന്‍, മെക്‌സിക്കോ, സ്‌പെയിന്‍ ടീമുകള്‍ക്കായി തയാറാക്കിയ കിറ്റുകളാണ് അനാവരണം ചെയ്തത്.
സര്‍ഗാത്മകതയ്ക്കുള്ള ക്യാന്‍വാസായും മനം കവരാനും ആവിഷ്ഷരിക്കാനുള്ള അവസരമായും കണ്ടാണ് ഓരോ ഫെഡറേഷന്‍ കിറ്റും അഡിഡാസ് തയാറാക്കിയിരിക്കുന്നത്. അതതു രാജ്യത്തിന്റെ ആത്മാവ് മുതല്‍ പ്രധാന സാംസ്‌കാരിക സവിശേഷതകള്‍ വരെ ഉള്‍ക്കൊള്ളുന്ന തരത്തിലാണു രൂപല്‍പ്പന. പുരാതന നാഗരികതകളും മിക്സ്ടെക് കലകളും മെക്സിക്കോയുടെ എവേ ജേഴ്സിയില്‍ സന്നിവേശിക്കപ്പെടുമ്പോള്‍ ജപ്പാന്‍ ഹോം കിറ്റിന്റെ സവിശേഷത ഒറിഗാമി കാക്ക രൂപമാണ്. ഭാവിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പുരോഗമന ഗ്രാഫിക്‌സോടെയുള്ള ഡൈനാമിക് വര്‍ണരാജികള്‍ ഓരോ അനുപമമായ ദേശീയ സ്വത്വത്തെയും പ്രതിനിധീകരിക്കുന്നു.
സര്‍ഗാത്മകതയും പ്രതീകാത്മകമായ ലാളിത്യവും പ്രകടമാക്കുന്ന കിറ്റ്, പെര്‍ഫോമന്‍സിനും സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കി സ്ഥിരതയുള്ള ഡിസൈന്‍ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. സ്ലിം ഫിറ്റ് ഡിസൈനിലുള്ള ജേഴ്‌സി ഓരോ കളിക്കാരെയും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ പ്രാപ്തരാക്കുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാനുള്ള അഡിഡാസിന്റെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ 100 ശതമാനം പുനചംക്രമണം ചെയ്ത പോളിസ്റ്റര്‍ ഉപയോഗിച്ചാണ് എല്ലാ കിറ്റുകളും നിര്‍മിച്ചിരിക്കുന്നത്. 50 ശതമാനം പാര്‍ലെ ഓഷ്യന്‍ പ്ലാസ്റ്റിക് അടങ്ങിയതാണ് അര്‍ജന്റീന, ജര്‍മനി, ജപ്പാന്‍, മെക്സിക്കോ, സ്പെയിന്‍ ടീമുകള്‍ക്കുള്ള ആധികാരിക ശ്വസന കിറ്റുകള്‍. വിദൂര ദ്വീപുകളിലും ബീച്ചുകളിലും തീരദേശ സമൂഹങ്ങൡും തീരപ്രദേശങ്ങൡും നമ്മുടെ സമുദ്രങ്ങളെ മലിനീകരണത്തില്‍നിന്നു രക്ഷിക്കാന്‍ പാര്‍ലി ഓഷ്യന്‍ പ്ലാസ്റ്റിക്കുകള്‍ പ്രവര്‍ത്തിക്കുന്നു.
ഭാരം കുറഞ്ഞതും ഹീറ്റ് അപ്ലൈഡ് വിശദാംശങ്ങളുമുള്ള ഓരോ ജേഴ്‌സിയും അഡിഡാസിന്റെ വസ്ത്രരംഗത്തെ മാറ്റങ്ങളുടെ ഏറ്റവും പുതിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. കളിക്കാരെ സുഖപ്രദമായ അവസ്ഥയില്‍ നിലനിര്‍ത്താന്‍ തണുപ്പ് പ്രദാനം ചെയ്യുന്ന HEAT.RDY സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച തുണിത്തരങ്ങളും ടെക്‌സ്ചറുകളും ഉപയോഗിച്ചാണു അര്‍ജന്റീന, ജര്‍മ്മനി, ജപ്പാന്‍, മെക്‌സിക്കോ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള കിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.
ജേഴ്‌സികള്‍ക്കൊപ്പം, ഷോര്‍ട്‌സ്, ട്രെയിനിങ് പാന്റകള്‍, പ്രസെന്റേഷന്‍ പാന്റുകള്‍, ട്രാവല്‍ പാന്റുകള്‍, പ്രസെന്റേഷന്‍ ജാക്കറ്റുകള്‍, ട്രാവല്‍ ജാക്കറ്റുകള്‍, ആന്തം ജാക്കറ്റുകള്‍, ട്രെയിനിങ് ടോപ്പുകള്‍, ബീനി, സ്‌കാര്‍ഫുകള്‍, ബാക്ക്പാക്കുകള്‍, ഫുട്‌ബോള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയതാണു ഫെഡറേഷന്‍ കിറ്റ്. 1,799 രൂപ മുതല്‍ 13,999 രൂപ വരെയാണ് ഈ ഉല്‍പ്പന്നങ്ങളുടെ വില.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.