December 21, 2024

Login to your account

Username *
Password *
Remember Me

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

Assignment via Norqa Roots to a private hospital in Bahrain Assignment via Norqa Roots to a private hospital in Bahrain
ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം. നിലവിൽ സ്റ്റാഫ്  നേഴ്സ് തസ്തികയിൽ 15  ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ (ഏകദേശം 69,000 ഇന്ത്യൻ രൂപ). ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് ബി.എസിസി എം.എൽ.ടി. കഴിഞ്ഞു  കുറഞ്ഞത് അഞ്ചു വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷൻമാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 - 375 ബഹ്റിൻ ദിനാർ.  പ്രായ പരിധി: 40 വയസ്സിൽ താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  അവസാന തീയതി 2021  ഡിസംബർ 10.
Rate this item
(0 votes)
Last modified on Wednesday, 01 December 2021 10:10
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.