May 17, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ലോജിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31-ലേക്ക് നീട്ടി.
കൊച്ചി: ഓണ്‍ലൈന്‍-ടു-ഓഫ്ലൈന്‍ യൂസ്ഡ് കാര്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ സ്പിന്നി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സഹകരിക്കുന്നു. സച്ചിന്‍ കമ്പനിയുടെ തന്ത്രപ്രധാനമായ നിക്ഷേപകനും മുഖ്യ ബ്രാന്‍ഡ് പ്രചാരകനുമാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി: കോര്‍പ്പറേറ്റ് മേഖലയിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്കുള്ള സിഎല്‍ഒ അവാര്‍ഡ്സ് ഇന്ത്യയില്‍ ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് രണ്ട് പുരസ്കാരങ്ങള്‍.
കൊച്ചി: കോര്‍പ്പറേറ്റ് മേഖലയിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്കുള്ള സിഎല്‍ഒ അവാര്‍ഡ്സ് ഇന്ത്യയില്‍ ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് രണ്ട് പുരസ്കാരങ്ങള്‍.
മുംബൈ: രാജ്യത്തെ പ്രമുഖ എക്‌സ്പ്രസ് ലോജിസ്റ്റിക്ക്‌സ് ദാതാവായ ബ്ലൂ ഡാര്‍ട്ട് വര്‍ഷാവസാന ആഘോഷങ്ങളുടെ ഭാഗമായി 'മെറി എക്‌സ്പ്രസ്, 'ഉറപ്പായ സമ്മാനം' എന്നിങ്ങനെ രണ്ട് ആവേശകരമായ മെഗാ ഓഫറുകള്‍ അവതരിപ്പിച്ചു. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ ഊന്നിയുള്ളതാണ് മെറി എക്‌സ്പ്രസ് ഓഫര്‍. ഡിസംബര്‍ 20 മുതല്‍ ജനുവരി 15വരെയാണ് ഈ ഓഫര്‍.
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഗുജറാത്തിലെ വിഥല്‍പുര്‍ ഫാക്ടറിയില്‍ നിന്നും ആഗോള എന്‍ജിനുകളുടെ ഉല്‍പ്പാദനം ആരംഭിച്ചു. 250സിസി (അതിനു മുകളിലും) വിഭാഗം ടൂ-വീലറുകള്‍ ശക്തിപ്പെടുത്തുന്ന എന്‍ജിന് തായ്ലണ്ട്, യുഎസ്, കാനഡ, യൂറോപ്പ്, ജപ്പാന്‍, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഏറിയതാണ് കാരണം.
ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന 'ഗെയിമര്‍' എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ 'ഗെയിമര്‍' പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കിയിരിക്കുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതാണ്. ഈ സമരത്തില്‍ മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചാ തീയതി പിന്നീടറിയിക്കും.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി-2021 മെഗാ തൊഴില്‍ മേളയില്‍ 1608 പേര്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു.