രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യയാളായി ശാന്തൻ. രോഗിയായ അമ്മയെ കാണാൻ നാട്ടിലേക്ക് പോകണമെന്ന ശാന്തന്റെ അപേക്ഷയിൽ കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചു. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. തിരുച്ചിറപ്പള്ളി കളക്ടർക്ക് രേഖകൾ കൈമാറി. സുപ്രീംകോടതി ജയിൽമോചനത്തിന് ഉത്തരവിട്ടതിനു പിന്നാലെ ശാന്തൻ അടക്കമുള്ളവരെ തിരിച്ചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു.