ദില്ലി: ധന്‍ബാദിലെ ജഡ്ജി ഉത്തം ആനന്ദിന്‍റെ (Dhanbad district judge) മരണം കൊലപാതകമെന്ന് സിബിഐ (cbi). പ്രതികള്‍ മനപ്പൂര്‍വ്വം ജഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് പ്രതികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കി.
സിസിടിവി പരിശോധിച്ചതിലും കുറ്റകൃത്യം പുനരാവിഷ്കരിച്ചതിലും പ്രതികള്‍ മനപ്പൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയാണെന്ന് വ്യക്തമായതായും സിബിഐ കോടതിയെ അറിയിച്ചു. കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സിബിഐ വ്യക്തമാക്കി. കേസില്‍ സുപ്രീംകോടതി ഇടപെടലിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ജൂലൈ 28 ന് പ്രഭാത വ്യായാമത്തിനിടെയാണ് ജാർഖണ്ഡ് ജില്ലാ ജഡ‍്ജി ഉത്തം ആനന്ദ് ഓട്ടോ ഇടിച്ച് മരിച്ചത്.