ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സിബിഐ കസ്റ്റഡിയിൽ നല്‍കിയത്.
മദ്യനയക്കേസിൽ സിബിഐ നടപടികൾ ഭരണഘടന വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ആരോപിച്ച കേസ് ഇന്ന് വൈകിട്ട് കോടതി കേട്ടു. എന്നാൽ നിലവിൽ സുപ്രീംകോടതി നേരിട്ട് ഇടപെടൽ നടത്തേണ്ട സാഹചര്യമില്ലെന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമപ്രവർത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നുവെന്നും ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ലായെന്നും ദില്ലിയിൽ നടന്ന സംഭവം എന്ന നിലയിൽ എല്ലാം നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചിട്ടുവെന്നും ഇടപെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമവഴികൾ തേടാമെന്നും കോടതി വ്യക്തമാക്കി.