November 22, 2024

Login to your account

Username *
Password *
Remember Me

സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ പ്രവര്‍ത്തിക്കാന്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് സാധിക്കണം: കേന്ദ്രന്ത്രി വി മുരളീധരന്‍

Farmer producer companies should be able to operate without waiting for government assistance: central minister V Muraleedharan Farmer producer companies should be able to operate without waiting for government assistance: central minister V Muraleedharan
തിരുവനന്തപുരം; സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകുന്ന നിലയിലേക്ക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ മാറണമെും എഫ്.പി.ഒ.കളുടെ പ്രവര്‍ത്തനം കൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാകണമെും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ വരുമാന വര്‍ദ്ധനവ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി സിസ്സയുടെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും മെട്രോ മീഡിയയുടെയയും സഹകരണത്തോടെ പാളയം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കയറ്റുമതിക്ക് പലരും തമിഴ്‌നാട്ടിലെ ഉല്പങ്ങളെയാണ് ആശ്രയിക്കുന്നത്. ആ അവസ്ഥയ്ക്ക് മാറ്റം വരണം. കയറ്റുമതി ഗുണനിലവാരമുള്ള ഉല്പങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കേരളത്തിലെ എഫ്.പി.ഒ.കള്‍ക്ക് സാധിക്കണം. അതിനായി ടെക്‌നോളജി അധിഷ്ഠിതമായ കൃഷിരീതിയെ ആശ്രയിക്കണം. കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഉല്പാദനച്ചെലവ് കൂടുതലാണ്. അത് കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് എഫ്.പി.ഒ.കള്‍ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ വരുമാനവര്‍ദ്ധനവ് ഉള്‍പ്പെടെ എഫ്.പി.ഒ.കളുടെ വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ പ്രാപ്തിയുള്ളവരാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍. അവരുടെ അത്തരം കഴിവുകള്‍ വേണ്ടരീതിയില്‍ വിനിയോഗിക്കണം. ഈ മേഖലയില്‍ അനുഭവസമ്പരായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കണം, നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണം. അതിനായി കമ്പനി ചെയര്‍മാന്‍മാരും ഡയറക്ടര്‍മാരും സി.ഇ.ഒ.മാരും പരസ്പര സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെും മന്ത്രി നിര്‍ദ്ദേശിച്ചു.
പരിപാടിയില്‍ പങ്കെടുത്ത എക്‌സ്‌പോര്‍ട്ടിംഗ് കമ്പനി പ്രതിനിധികള്‍, എഫ്.പി.ഒ.കളിലെ ചെയര്‍മാന്‍മാര്‍, ഡയറക്ടര്‍മാര്‍, സി.ഇ.ഒ.മാര്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ കാര്‍ഷികമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, കാര്‍ഷികവിഭവങ്ങളുടെ ഉല്പാദനം, കയറ്റുമതിയില്‍ പാലിക്കേണ്ട ഗുണനിലവാരം, പായ്ക്കിംഗ്, മാര്‍ക്കറ്റിംഗ്, സംഭരണ-ശീതീകരണ സംവിധാനത്തിന്റെ അഭാവം തുടങ്ങിയവയെ കുറിച്ചും ചര്‍ച്ച ചെയ്തു.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി പ്രതിദിനം 50 ടണ്ണിലധികം പഴം-പച്ചക്കറികള്‍ കയറ്റി അയക്കുന്നുണ്ടെന്നും അതില്‍ അഞ്ചു ശതമാനം മാത്രമാണ് കേരളത്തിന്റെ കയറ്റുമതിയെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി എബ്രഹാം തോമസ് പറഞ്ഞു. ഉദാഹരണത്തിന് കേരളത്തിന്റെ തനത് വിളയായ കോവയ്ക്ക മൂന്ന് ടൺ ദിനംപ്രതി കയറ്റുമതി ചെയ്യുന്നു. അതുപോലും വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രഷറര്‍ രഞ്ജിത് കാര്‍ത്തികേയന്‍ മോഡറേറ്ററായി. സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍ സി സ്വാഗതവും മെട്രോ മീഡിയ മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ നന്ദിയും പറഞ്ഞു.
അമ്പാടി എക്‌സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കണ്ണന്‍ വി, നിലമേല്‍ എക്‌സ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ വിനോദ്കുമാര്‍ ആര്‍, ഫാമേഴ്‌സ് ഫ്രഷ് സോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുജിത് സുധാകരന്‍, പെര്‍ഫെക്‌ടോ ലെജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, സിസ്സ കാര്‍ഷികവിഭാഗം ഡയറക്ടര്‍ ഡോ. സി.കെ. പീതാംബരന്‍, സിസ്സ എഫ്.പി.ഒ. ഡയറക്ടര്‍മാരായ അജിത്കുമാര്‍. ജി, സുധിഷ്‌കുമാര്‍. കെ, കൃഷിശാസ്ത്രജ്ഞന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.