December 04, 2024

Login to your account

Username *
Password *
Remember Me

ദേശീയതലത്തിൽ മദ്യനിരോധനം: ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചു. ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ടെന്നും എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്നും ഹർജിക്കാരൻ വാദിച്ചു.

വലിയൊരു വിഭാഗം ആളുകൾ മദ്യത്തിന് അടിമകളാണ്. എന്നാൽ, കേന്ദ്രം ഈ വിഷയത്തിൽ നയരൂപീകരണത്തിന് തയ്യാറാകുന്നില്ല.

സമവർത്തി പട്ടികയായതിനാൽ കേന്ദ്രത്തിന് അധികാരമുണ്ട്–- ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.സംസ്ഥാനതലത്തിലുള്ള നിയമങ്ങളിൽ ഇടപെടൽ ആവശ്യമുണ്ടോ എന്നത്‌ കേന്ദ്രത്തിന്റെ വിവേചനത്തിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കി. ഇതൊന്നും കോടതിക്ക്‌ ഇടപെടാവുന്ന വിഷയങ്ങളല്ലെന്നും- ഹർജി നിരാകരിച്ച്‌ ജസ്റ്റിസ്‌ ലളിത്‌ പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.