ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യ നയം ഇന്ന് മുതൽ പ്രഭല്യത്തിൽ വരും. സ്വകാര്യ മദ്യഷോപ്പുകൾ ഇതോടെ അടക്കും. 300 സർക്കാർ മദ്യ ശാലകളാണ് ഇന്ന് മുതൽ തുറക്കുന്നത്. ഈ വർഷം അവസാനത്തോടെ അത് 700 ആയി വർധിക്കും.500 ബ്രാൻഡുകളിൽ പെട്ട മദ്യങ്ങളാകും ഈ ഷോപ്പുകളിൽ ലഭ്യമാക്കുക.
ഉപഭോക്താക്കൾക്ക് ബ്രാൻഡ് കൾ, അടുത്തുള്ള കടകൾ, ലഭ്യത, സമയക്രമം എന്നിവ അറിയാൻ mABKARIDELHI എന്ന ആപ്പും ഡൽഹി സർക്കാർ ആരംഭിച്ചിട്ടുണ്ട്.ഡൽഹി സർക്കാരിന്റെ മദ്യ നയം വിവാദമായതോടെയാണ് പുതിയ മദ്യനയം മാറ്റി പഴയ മദ്യ നയം നടക്കിലാക്കാൻ തീരുമാനിച്ചത്.