May 09, 2024

Login to your account

Username *
Password *
Remember Me
Author

Author

എൻജിനിയറിങ്‌ കോഴ്‌സുകളിൽ അഞ്ച്‌ ശതമാനം സീറ്റുകളിൽ ട്യൂഷൻ ഫീസ്‌ ഒഴിവാക്കും. കഴിഞ്ഞ വർഷം 50 ശതമാനത്തിലധികം പേർ പ്രവേശനം നേടിയ ബിടെക്‌, ബിആർക്‌ ബ്രാഞ്ചുകളിൽ അഞ്ച്‌ ശതമാനം സൂപ്പർന്യൂമറി സീറ്റുകൾ സൃഷ്ടിച്ചാണ്‌ പാവപ്പെട്ട കുട്ടികൾക്ക്‌ പഠനസൗകര്യമൊരുക്കുന്നത്‌.
അർഹതപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ ലഭ്യമാകാൻ സാങ്കേതികത്വം തടസ്സമാകരുതെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌. ദേശീയ എൻജിനിയേഴ്സ് ദിനമായ വ്യാഴാഴ്ച തദ്ദേശ വകുപ്പ് എൻജിനിയറിങ്‌ വിഭാഗം രൂപീകൃതമായതിന്റെ 20–-ാം വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ഷായ്‌ക്ക്‌ സെക്രട്ടറിസ്ഥാനത്ത്‌ ഒരുതവണകൂടി അനുവദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനാ ഭേദഗതിക്ക്‌ സുപ്രീംകോടതി അംഗീകാരം നൽകി.
ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിനേഷ്‌ ഫോഗട്ടിന്‌ വെങ്കലം. 53 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ്‌ നേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്‌. 2019ൽ കസാക്കിസ്ഥാനിൽ വെങ്കലം നേടിയിരുന്നു.
ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. ലണ്ടനിൽ 23 മുതൽ 25 വരെ നടക്കുന്ന ലേവർകപ്പിനുശേഷം സ്വിറ്റ്‌സർലൻഡുകാരൻ കളിനിർത്തും. 41 വയസ്സുള്ള ഫെഡറർ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. പരിക്കും പ്രായവുമാണ് വിരമിക്കാനുള്ള കാരണം.
കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്.
കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒയുടെ ചുമതല സ്‌നേഹില്‍ കുമാര്‍ സിങ്ങിന് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെയും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും ചുമതലകള്‍ വഹിക്കുന്ന സ്‌നേഹില്‍ കുമാറിന് അധിക ചുമതലയായാണ് ഐ.ടി പാര്‍ക്ക് സി.ഇ.ഒയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഒന്‍പതാം പതിപ്പ് സെപ്തംബര്‍ 23 മുതല്‍ 30 വരെ. രാജ്യത്തുടനീളമുള്ള വില്‍പ്പനക്കാരും എംഎസ്എംഇകളും കിരാന ഡെലിവറി പങ്കാളികളും ടിബിബിഡിയുടെ ഭാഗമാകും.
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിന് റണ്ണിംഗ് കരാര്‍ നടപ്പാക്കിയെന്ന് മനന്ത്രി പറഞ്ഞു. 12,322 കിലോമീറ്റര്‍ റോഡ് കരാറിന്റെ ഭാഗമാണ്. പരിപാലന കാലാവധിക്ക് ശേഷമുള്ള കാലയളവിലേക്കാണ് റണ്ണിംഗ് കരാര്‍.