December 04, 2024

Login to your account

Username *
Password *
Remember Me

കളരിയും കാരാട്ടെയും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

Kalari and karate should be included in the curriculum; Ashwati Thirunal Gauri Lakshmibai Kalari and karate should be included in the curriculum; Ashwati Thirunal Gauri Lakshmibai
തിരുവനന്തപുരം: സ്വാതന്ത്രാനന്തര കാലത്ത് രാജ്യത്തെ തന്നെ പ്രമുഖ രംഗത്ത് തിളങ്ങിയുന്നത് തിരുവിതാംകൂറിലെ വനിതാകളായിരുന്നുവെങ്കിലും, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് വേണ്ട സുരക്ഷ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട സമയമാണ് ഇതെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അവർക്ക് സ്വയം രക്ഷനേടുന്നതിന് വേണ്ടി പാഠ്യപദ്ധതിയിൽ കളരിയും, കരാട്ടെയും ഉൾപ്പെടുത്തണമെന്നും ലക്ഷ്മിഭായി പറഞ്ഞു. മെട്രോ മാര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം തിരുവനന്തപുരം ടെറസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.
സ്ത്രീകൾക്ക് നേരെ അതിക്രമം വർദ്ധിക്കുന്നതിനുള്ള ഒരു കാരണം അതിന് വേണ്ടി നൽകുന്ന ശിക്ഷയുടെ പോരായ്മയാണ്. അത് മറി കടക്കാനുളള നിയമ നിർമ്മാണം നടത്തണം. ഒരു ദിവസത്തെ ദിനാചരണം നടത്തി ആദരിക്കപ്പെടേണ്ടവരല്ല സ്ത്രീകളെന്നും എല്ലാ ദിവസവും അവർക്ക് വേണ്ട ആദരം സമൂഹം നൽകണമെന്നും ലക്ഷ്മിഭായി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ളൈ മുഖ്യ പ്രഭാഷണം നടത്തി. പദ്മശ്രീ ലക്ഷ്മികുട്ടി, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, അമേരിക്കന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥ ബെര്‍ണഡേറ്റ മരിയ, ഐ.എസ്.ടി. ഈ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ഡോ.നിധി എം.ബി., പ്രമുഖ നടി ശ്രീലത നമ്പൂതിരി, ചലച്ചിത്ര പ്രവര്‍ത്തക സുബ്ബലക്ഷ്മി,, ഗായിക അപര്‍ണ രാജീവ് എന്നിവര്‍ പങ്കെടുത്തു.
1975 ല്‍ ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ലോകമാകമാനം ആഘോഷിക്ക പ്പെടുന്നത്. ലോകത്തെ സ്ത്രീകളെക്കുറിച്ചും സമൂഹത്തില്‍ അവരുടെ സംഭാവനകളെക്കുറിച്ചും ഓരോരുത്തരും ചിന്തിക്കുന്ന ദിവസം കൂടിയാണ് അന്താരാഷ്ട്ര വനിതാദിനം. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായിട്ടു കൂടിയാണ് വനിതാദിനാഘോഷം സംഘടിപ്പിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.