കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റായി യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു. ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ താൽക്കാലിക പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. 225 അംഗ പാർലമെന്റിൽ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകൾ റനിൽ വിക്രമസിംഗെയ്ക്ക് ലഭിച്ചു.
ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ, എസ്‌എൽപിപി വിമതൻ ഡല്ലാസ് അളഹപെരുമ എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. അലഹപ്പെരുമയ്ക്ക് 82 വോട്ടും അനുര കുമാര ദിസനായകെയ്ക്കു മൂന്ന് വോട്ടുകളുമാണ് ലഭിച്ചത്. നാല് വോട്ടുകൾ അസാധുവായി.