April 23, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (627)

തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.
കൊച്ചി: ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, സവിശേഷ നിരയിലുള്ള ഹോംകെയര്‍ ബെഡുകള്‍ പുറത്തിറക്കി. ആശുപത്രി കിടക്കയുടെ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗ്രേസ് ഹോം കെയര്‍ ബെഡുകള്‍, കുടുംബാങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ വീടിന്റെ സുഖസൗകര്യങ്ങളില്‍ തന്നെ പരിചരിക്കാന്‍ പ്രാപ്തമാക്കും.
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറില്‍ നിന്നും രാജ്യാന്തര യാത്രകള്‍ക്കായുള്ള കോവിഡ്-19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലളിതമായി അപ്‌ഡേറ്റ് ചെയ്ത് ഡബ്ല്യുഎച്ച്ഒ-ഡിഡിസിസി:വിഎസ് അനുസരിച്ചുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കാം.
തിരു: ട്രിവാൻഡ്രം പ്രസ് ക്ലബ് മെഡിക്കൽ കോളേജുമായി സഹകരിച്ചു നടത്തിയ ഓർത്തോ മെഡിക്കൽ ക്യാമ്പ് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു.
തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പുറത്തിറക്കിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറും മൈ സ്റ്റാമ്പും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പോസ്റ്റല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ സിആര്‍ രാമകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു.
തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു.
തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്.