March 29, 2024

Login to your account

Username *
Password *
Remember Me
Author

Author

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
2023-ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണ്ണർ അനുമതി നൽകി.
കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജീവനക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഈ സർക്കാർ തീരുമാനത്തോടെ യാഥാർത്ഥ്യമായത്.
ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് സഹകരണ-രജിസ്ട്രഷേൻ മന്ത്രി വി.എൻ. വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിന് എം.ബി.ബി.എസ്. സീറ്റുകൾ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ചൈനയിൽ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയുടെ (സിഎംപി) കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഗുണഭോക്തൃയോഗം നടത്തും.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയിൽ സമഗ്ര സംഭാവനയ്ക്ക് സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ദേശീയ നാട്യപുരസ്കാരം കഥക് നർത്തകി പദ്മഭൂഷൺ കുമുദിനി ലാഖിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.