December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ട ഇത്തവണ ആറ്റുകാൽ പൊങ്കാല ഇക്കുറി ഭക്തർക്ക് മനം നിറഞ്ഞ പുണ്യാനുഭവമായി മാറി.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.
പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി. കമ്മീഷണർ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചയ്ക്ക് മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി. കമ്മീഷണർ നിര്‍ദ്ദേശിച്ചു.
10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 12.5 കോടി തിരുവനന്തപുരം: സംസ്ഥാനത്ത് 10 ആശുപത്രികളില്‍ അത്യാധുനിക ക്രിറ്റിക്കല്‍ കെയര്‍ സംവിധാനവും 10 ജില്ലാ ലാബുകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളും സജ്ജമാക്കാന്‍ അനുമതി.
കൊച്ചി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് മാത്രമായി മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായിചേര്‍ന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സത്രീകള്‍ക്കായി 'പിങ്ക് ഹെല്‍ത്ത്' എന്ന പേരില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള പ്രത്യേക കാന്‍സര്‍ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു.
തിരുവനന്തപുരം: 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സ്വിറ്റ്സർലണ്ടിൽ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും അവരുടെ വിവിധ നാടുകളിൽ നിന്നുള്ള ശിഷ്യകളും പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി അപൂർവമാണെന്ന് കരുതുന്നു.
തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുകയനുവദിച്ചത്.
തിരുവനന്തപുരം; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം, NISS IMA KSB, AOI Kerala, നിഷ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, കേരള എന്നിവയുമായി സഹകരിച്ച് ലോക കേൾവിദിനാചരണവും, കേൾവി ശക്തി പരിശോധന ക്യാമ്പും നടത്തി.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.