ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പോലീസും ജനങ്ങളും ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയിരിക്കുന്നു. പോലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ കാരണം. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം എആർ ക്യാമ്പിൽ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മാതാപിതാക്കൾക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കനാമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് അവർക്ക് ആവശ്യമുള്ള അവധി നൽകുമെന്ന് അവർ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.