November 23, 2024

Login to your account

Username *
Password *
Remember Me

ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യം: മന്ത്രി വീണാ ജോർജ്

ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്ടേഴ്സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഡോക്ടർമാരുടെ സേവനത്തിന്റെ മാഹാത്മ്യം ഏറ്റവുമധികം ബോധ്യപ്പെട്ട കാലഘട്ടം കൂടിയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം ചെറുക്കാൻ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. എല്ലാ ഡോക്ടർമാർക്കും മന്ത്രി ആശംസകൾ നേർന്നു.


ഇത്തവണത്തെ ഡോക്ടേഴ്സ് അവാർഡ് പുതിയ മാർഗരേഖയനുസരിച്ചായിരിക്കും. കോവിഡ് സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. ഇപ്പോൾ ഡോക്ടർമാർക്കുള്ള അവാർഡിലും അവാർഡ് തുകയിലും മാറ്റം വരുത്താൻ തീരുമാനിച്ചു. ഇതിനായി മാർഗരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് അവാർഡ് വിതരണം ചെയ്യും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.