November 23, 2024

Login to your account

Username *
Password *
Remember Me

ലോക ആസ്ത്മ ദിനം : 2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

World Asthma Day: WHO predicts 400 million people with asthma by 2025 World Asthma Day: WHO predicts 400 million people with asthma by 2025
കൊച്ചി- രണ്ടു വര്‍ഷത്തിനുള്ളില്‍ ലേകമെമ്പാടുമുള്ള ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ലോകമെമ്പാടും 339 ദശലക്ഷം ആസ്ത്മ രോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഏകദേശം 250,000 പേര്‍ ആസ്ത്മ മൂലം മരണപ്പെടുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
'ഓരോ ശ്വാസവും വിലപ്പെട്ടതാണെന്ന് ആസ്ത്മയുള്ളവര്‍ക്ക് അറിയാമെന്ന് ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായ ഡോ. രാജേഷ് വി പറഞ്ഞു. ഈ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ് അതുവഴി ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഉചിതമായ ചികിത്സ തേടാനും കഴിയും. ശരിയായ പരിചരണവും പിന്തുണയും അവബോധവും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയുമുണ്ടെങ്കില്‍ ആസ്ത്മയുള്ള വ്യക്തികള്‍ക്ക് ആരോഗ്യകരവും അര്‍ത്ഥവത്തായതുമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും' ഡോ രാജേഷ് വി കൂട്ടിച്ചേര്‍ത്തു.
ആസ്ത്മയുള്ളവര്‍ റിലീവര്‍ മരുന്നുകളുടെ ഉപയോഗം കുറച്ചുകൊണ്ട് മികച്ച സിംഗിള്‍ ഇന്‍ഹേലറിന്റെ ഉപയോഗം ശക്തമാക്കണമെന്നു ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ ശുപാര്‍ശ ചെയ്യുന്നു. ശ്വാസകോശ രോഗങ്ങളെക്കുറിച്ചും ആസ്ത്മ അവബോധത്തെക്കുറിച്ചും കൂടുതലറിയാന്‍ ദ ഹെല്‍ത്തി ലങ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആസ്ത്മ ബോധവത്ക്കരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായാണ് ആചരിക്കുന്നത്.'എല്ലാവര്‍ക്കും ആസ്ത്മ പരിചരണം' എന്നതാണ് 2023 ലോക ആസ്ത്മ ദിനത്തിന്റെ തീം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.