March 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. അടഞ്ഞുകിടക്കുന്ന സ്‌ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശിച്ചു. സ്‌ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണം.
പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസന്റീവ് പദ്ധതിപ്രകാരം കയർപിരി മേഖലയിലെ 584 സഹകരണസംഘങ്ങൾക്ക് 7.74 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കയ്യൊഴിയൽ പ്രവർത്തനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ക്ലീൻ കേരള കമ്പനിയുടെ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പുനരുപയോഗ യോഗ്യമായ പാഴ്വസ്തുക്കളും നിഷ്‌ക്രിയ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് 49 നഗരസഭകൾ ഉൾപ്പെടെ 813 തദ്ദേശസ്ഥാപനങ്ങളുമായി കരാറിലെത്തിയെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശേഖരിച്ച പാഴ്വസ്തുക്കളുടെ മൂല്യം കണക്കാക്കി തരം തിരിക്കുന്നതിന് ഹരിത കർമ്മ സേനയ്ക്ക് പരിശീലനം നൽകി കഴിഞ്ഞു. ഇതുവഴി 3502 പാഴ്വസ്തുക്കൾ ശേഖരിക്കുകയും 1.99 കോടി രൂപ പ്രതിഫലമായി നൽകുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന നിഷ്‌ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ജിപിഎസ് ഘടിപ്പിച്ച വാഹനം വഴി മാത്രമായിരിക്കും. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 1627 നിഷ്‌ക്രിയ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തെന്ന് മന്ത്രി അറിയിച്ചു. റോഡ് നിർമ്മാണത്തിനായി പൊടിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്ന രീതി വർദ്ധിച്ചിട്ടുണ്ട്. അത് ഇനിയും പ്രോത്സാഹിപ്പിക്കും. 2783 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് തയ്യാറാക്കിയതിൽ, 2508 ടണ്ണും 4567 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി വിനിയോഗിക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം വെള്ളായണി, തൃശൂർ വെള്ളാനിക്കര, കാസർഗോഡ് പടന്ന ക്യാമ്പസിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ സ്ഥാപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസ പാഴ്വസ്തു ശേഖരണ കലണ്ടർ പ്രകാരം നിഷ്‌ക്രിയ മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചിട്ടുണ്ട്. ക്ലീൻ കേരള കമ്പനിയാണ് അത് ശേഖരിക്കുന്നത്. 423 ടൺ ചില്ല്, ചെരിപ്പ്, തുണി തുടങ്ങിയവ ശേഖരിച്ചുകഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിചേർത്തു.
ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്.
പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം മുട്ടത്തറ കരിയിൽ തോട് കയ്യേറ്റം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ചണ്ഡിഖഡ്: പഞ്ചാബിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ചതുഷ്കോണ മത്സരത്തില്‍ പ്രവചനാതീതമാകും ഈക്കുറി ജനവിധി.
യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം ചരിത്രം സൃഷ്ടിച്ചു .
തിരുവനന്തപുരം: കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Ad - book cover
sthreedhanam ad