May 23, 2025

Login to your account

Username *
Password *
Remember Me

മിഷന്‍ ഇംപോസിബിള്‍ പുതിയ ചിത്രം: ടോം ക്രൂസ് ഇന്ത്യയില്‍ ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം

Mission Impossible new film: Tom Cruise makes huge gains at the box office in India Mission Impossible new film: Tom Cruise makes huge gains at the box office in India
മുംബൈ: ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫോളോവിംഗ് ഉള്ള ചില ഹോളിവുഡ് ഫ്രാഞ്ചൈസിയാണ് ടോം ക്രൂസ് നായകനാവുന്ന മിഷന്‍ ഇംപോസിബിള്‍. ഫ്രാഞ്ചൈസിയിലെ അവസാന ഭാഗം മിഷന്‍ ഇംപോസിബിള്‍: ദി ഫൈനല്‍ റെക്കണിംഗ് മെയ് 17മാണ് ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തിയത്. 23 ന് മാത്രം യുഎസില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്.
മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രം ഇന്ത്യയില്‍ നേടിയിരുന്നത്. അതേസമയം ചിത്രം ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഓണ്‍ലൈന്‍ ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം ചിത്രം രണ്ട് ദിവസത്തില്‍ ഇന്ത്യയില്‍ നിന്ന് 34.51 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം നേടിയ കളക്ഷനില്‍ 7.21% ശതമാനം വര്‍ദ്ധനവാണ് ഞായറാഴ്ച മിഷന്‍ ഇംപോസിബിള്‍: ദി ഫൈനല്‍ റെക്കണിംഗ് നേടിയത്. ഞായറാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 17.69 കോടിയാണ്.
ക്രിസ്റ്റഫർ മക്വറി സംവിധാനം ചെയ്ത മിഷൻ: ഇംപോസിബിൾ - ദി ഫൈനൽ റെക്കണിംഗ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്തത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.