15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് സമാപനം. നിള, ശ്രീ, കൈരളി തിയറ്ററുകളിൽ ആറുദിവസം നീണ്ടുനിന്ന ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനം വൈകിട്ട് ആറിന് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് ദീപാ ധനരാജിന്റെ 'സുദേശ', 'ഇൻവോക്കിംഗ് ജസ്റ്റിസ്', ആർ. വി. രമണിയുടെ 'ദിസ് കൺട്രി ഈസ് ഔർസ്, ഉൾപ്പെടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ദീപ ധനരാജിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജൂറി ചെയർമാൻ ഷോനക്ക് സെൻ, ജൂറി അംഗം തിലോത്തമ ഷോം, ഡെപ്യൂട്ടി ഡയറക്ടർ ഷാജി, എന്നിവരും പങ്കെടുക്കും.