December 03, 2024

Login to your account

Username *
Password *
Remember Me

ലൈഫ്‌സ്റ്റൈൽ സ്റ്റോർ കോട്ടയത്ത് തുറക്കുന്നു

Lifestyle store opens in Kottayam Lifestyle store opens in Kottayam
കോട്ടയം: ഫാഷൻ രംഗത്തെ മുൻനിരക്കാരായ ലൈഫ്‌സ്റ്റൈൽ കോട്ടയത്ത് അതിന്റെ ആദ്യ സ്റ്റോർ തുറക്കുന്നു. കേരളത്തിലെ അഞ്ചാമത്തെ സ്റ്റോറാണിത്. കോട്ടയം കളക്ടറേറ്റിന് എതിർവശത്തുള്ള കെകെ റോഡിലാണ് ലൈഫ് സ്റ്റൈൽ സ്റ്റോർ.
19,500 ചതുരശ്ര അടിയിൽ പുതിയ സ്റ്റോർ 3 ലെവലുകളിലായി വ്യാപിച്ചു കിടക്കുന്നു, ലൈഫ്‌സ്റ്റൈലിന്റെ ഇൻ-ഹൗസ് ബ്രാൻഡുകളായ മെലാഞ്ച്, കാപ്പ, കോഡ്, ഫോർക്ക, ജിഞ്ചർ, ഫെയിം ഫോറെവർ എന്നിവയുൾപ്പെടെ ലെവിസ്, വെറോ മോഡ, ആന്റ്, ലൂയിസ് ഫിലിപ്പ്, ഡബ്ല്യു, ജാക്ക് & ജോൺസ് തുടങ്ങിയ മികച്ച ഫാഷൻ ബ്രാൻഡുകളുടെ വിപുലമായ ശ്രേണി മിതമായ നിരക്കിൽ സ്റ്റോറിൽ ലഭ്യമാണെന്ന് ലൈഫ്‌സ്റ്റൈൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദേവരാജൻ അയ്യർ പറഞ്ഞു. കോട്ടയത്തെ പുതിയ ലൈഫ്‌സ്റ്റൈൽ സ്റ്റോർ ഇന്ത്യയിലെ ഞങ്ങളുടെ 95-ാമത്തെ സ്റ്റോറാണ്, വിവിധ പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും മികച്ച ഫാഷനുകൾ അക്ഷര നഗരിയിലെ ഈ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് അയ്യർ കൂട്ടി ചേർത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.