November 23, 2024

Login to your account

Username *
Password *
Remember Me

സിറ്റി സർക്കുലർ കീഴടക്കി ഡെലിഗേറ്റുകൾ

Delegates conquered the city circular Delegates conquered the city circular
സിറ്റി സർക്കുലറിലും ഹൗസ് ഫുൾ
തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ തീയറ്ററുകൾക്ക് പുറമെ സിറ്റി സർക്കുലർ ബസുകളിലും ഹൗസ് ഫുൾ. കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ സ്ഥിതി ചെയ്യുന്നതിനാൽ ഡെലിഗേറ്റുകൾ കൂടുതൽ ആശ്രയിക്കുന്നതും ഈ സർവ്വീസുകളെയാണ്.
നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവ്വീസുകളുടെ സർവ്വീസ് ഉണ്ട്.. ഒരു ട്രിപ്പിൽ പൂർണ്ണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന " ടുഡേ" ടിക്കറ്റ് എടുത്താൽ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. 50 രൂപ മുടക്കി "ഗുഡ് ഡേ" ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ തന്നെ ലഭിക്കുന്നതാണ്. ഫെസ്റ്റിവൽ പ്രദർശന സമയമായ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സർക്കുലർ സർവ്വീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും.
ഇതു കൂടാതെ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലും ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് 2 ഇലക്ട്രിക് ബസുകൾ നിശാഗന്ധി - ടാഗോർ തീയറ്റർ - കലാഭവൻ തീയറ്റർ - ന്യൂ തീയറ്റർ - കൈരളി, നിള, ശ്രീ - ഏരീസ് പ്ലക്സ് - അജന്ത തീയറ്റർ - പത്മനാഭ തീയറ്റർ റൂട്ടിൽ ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനുമായി സൗജന്യമായി സർവ്വീസ് നടത്തി വരുന്നു.
Rate this item
(0 votes)
Last modified on Monday, 12 December 2022 06:17
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.