ഹാസ്യതാരം എന്ന നിലയില്‍ വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ജോണി ആന്റണി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‌റെ ശിക്കാരി ശംഭുവിലൂടെയാണ് നടനായി ജോണി ആന്റണി സജീവമാകുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രാധാന്യമുളള റോളുകളില്‍ ജോണി ആന്റണി എത്തി.
സംവിധാനത്തില്‍ നിന്നും ഇടവേള എടുത്ത ജോണി ആന്റണി ഇപ്പോള്‍ അഭിനയ രംഗത്താണ് സജീവമായിരിക്കുന്നത്.എന്നാൽ , സംവിധാനം നിര്‍ത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തേക്ക് സംവിധാനം ഉണ്ടാവില്ലെന്നും സംവിധായകന്‍ അറിയിച്ചു.
അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുളള സ്ഥാനം ഉണ്ടാവണമെന്നില്ല. എന്നെക്കാള്‍ നല്ല നടന്മാര്‍ ഇഷ്ടം പോലെയുണ്ട്. സംവിധാനം വലിയ ടെന്‍ഷനുളള പണിയാണ്. എന്നാല്‍ അഭിനയം രസകരമാണ്, ജോണി ആന്റണി പറഞ്ഞു.

ഞാന്‍ സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ബിജു മേനോനും ഷെയിന്‍ നിഗവും നായകന്മാരാവുന്ന സിനിമ പ്ലാന്‍ ചെയ്തപ്പോഴാണ് ഷെയ്‌നിന്‌റെ വിലക്ക് വന്നത്. എന്റര്‍ടെയ്‌നര്‍ സിനിമകളാണ് സംവിധായകന്‌റെ കരിയറില്‍ കൂടുതല്‍ പുറത്തിറങ്ങിയത്.