താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ഏതൊരു ഭാഷ എടുത്താലും പതിവാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ഇങ്ങനെ താരങ്ങളായി മാറിയ താരപുത്രന്മാരും പുത്രിമാരും ഒരുപാടുണ്ട്.
ഏറ്റവും ഒടുവിൽ മിഥുന്‍ ചക്രവര്‍ത്തിയുടെ മകളും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു .
ഒരിക്കല്‍ ഒരു പത്രവാര്‍ത്തയിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി ദിഷാനിയെക്കുറിച്ച് അറിയുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ മാതാപിതാക്കള്‍ മാലിന്യ കൂമ്പാരത്തിന് അരികില്‍ ഉപേക്ഷിച്ച് പോയെന്നായിരുന്നു വാര്‍ത്ത. ഈ കുട്ടിയെ ആ വഴി പോയവരില്‍ ആരോ കണ്ടെത്തുകയായിരുന്നു. വാര്‍ത്ത കണ്ടതും മിഥുന്‍ ചക്രവര്‍ത്തി അവിടേക്ക് എത്തി. കുട്ടിയെ കണ്ടതും മിഥുന്‍ ചക്രവര്‍ത്തിയും ഭാര്യ യോഗിത ബലിയും അവളെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കി അവളെ അവര്‍ സ്വന്തമാക്കി.
മകളെ പോലെയല്ല മകളായി തന്നെയാണ് ദിഷാനിയെ മിഥുന്‍ ചക്രവര്‍ത്തി വളര്‍ത്തിയത്. മൂന്ന് ആണ്‍മക്കളായിരുന്നു മിഥുന്‍ ചക്രവര്‍ത്തിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ദിഷാനിയെ ജീവന് തുല്യം സ്‌നേഹിക്കുകയും വാല്‍സല്യം നല്‍കുകയും ചെയ്തു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയാണ് ദിഷാനി. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുകയാണ് ദിഷാനി.
അധികം വൈകാതെ തന്നെ ദിഷാനിയുടെ അരങ്ങേറ്റം കാണാം എന്നാണ് ആരാധകര്‍ കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.