April 25, 2024

Login to your account

Username *
Password *
Remember Me

നെല്ലിയാമ്പതിയിലേയ്ക്ക് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവ്വീസ്

 KSRTC Special Service to Nelliampathi KSRTC Special Service to Nelliampathi
ഇരിങ്ങാലക്കുടയിൽ നിന്ന് കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിൻ്റെ ഫ്ലാഗ്ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന സർവ്വീസിന് ഒരാളിൽ നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകീട്ടത്തെ ചായയും സ്നാക്സും ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിംഗ്, സീതാർകുണ്ട് വ്യൂപോയിന്റ്, ഗവൺമെന്റ് ഓറഞ്ച് ഫാം, കേശവൻപാറ പോയിന്റ്,  പോത്തുണ്ടി ഡാം തുടങ്ങിയ  സ്ഥലങ്ങൾ സന്ദർശിക്കും. ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിക്കുന്ന യാത്ര പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ  പോത്തുണ്ടി വഴിയാണ് നെല്ലിയാമ്പതിക്ക് പോകുന്നത്. രാവിലെ 6 മണിക്ക് പുറപ്പെടുന്ന വണ്ടി രാത്രി 8.30 ഓടെ തിരിച്ചെത്തും. മുഴുവൻ തുകയും നൽകിയാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 0480 2823990. ഫ്ലാഗ്ഓഫ്  ചടങ്ങിൽ മാള കെഎസ്ആർടിസി എടിഒ കെ ജെ സുനിൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി വികസന സമിതി ചെയർമാൻ ടി എൻ കൃഷ്ണൻകുട്ടി ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഇൻസ്പെക്ടർ ഇൻ ചാർജ് അജിത് കുമാർ സ്വാഗതവും ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.