November 25, 2024

Login to your account

Username *
Password *
Remember Me

തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടണം: മന്ത്രി വി.ശിവൻകുട്ടി

തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദഗ്ധ്യം നേടുന്നതിന് വിദ്യാർഥികളെ നയിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവരുടെ അഭിരുചികൾക്കും കഴിവുകൾക്കും അനുസൃതമായി തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനുള്ള അവരുടെ സാധ്യത വർധിപ്പിക്കും. എസ്.എസ്.കെ പദ്ധതി സ്റ്റാർസിന് കീഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങൾ, യുവാക്കളെ പ്രസക്തമായ കഴിവുകളാൽ സജ്ജരാക്കാനും, തൊഴിലവസരവും ഭാവിയിലെ വിജയവും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. 


യുവാക്കളെ അഭിരുചിക്കും ഭാവിയിൽ തൊഴിൽ ലഭ്യതയ്ക്കും അനുയോജ്യമായ കഴിവുകൾ കൊണ്ട് സജ്ജരാക്കുക, കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഔപചാരിക വിദ്യാഭ്യാസം നിർത്തിയവർ ഉൾപ്പെടെ 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നിവയാണ് ഇവയുടെ ലക്ഷ്യങ്ങൾ. ഉപജീവനത്തിനായി നൈപുണ്യ പരിശീലനം നൽകുന്നതിനും സംരംഭകത്വം വളർത്തുന്നതിനും ആദിവാസി മേഖലയിലെ കുട്ടികൾക്കും ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകുന്നതായും മന്ത്രി അറിയിച്ചു. പദ്ധതിക്ക് കീഴിൽ 210 നൈപുണ്യ വികസന കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. 14 കേന്ദ്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.


ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിലുള്ള ഈ കേന്ദ്രങ്ങൾ സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് പ്രവർത്തിക്കുന്നത്. ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, ഓപ്പറേഷൻ മുതൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനിംഗ് എന്നിവ വരെയുള്ള ഗുണമേന്മയുള്ള കഴിവുകൾ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ ഉൾക്കൊള്ളുന്നു. പരിശീലനത്തിൽ പ്രാദേശിക വിദഗ്ധർ ലഭ്യമാക്കുന്ന ജോലിസ്ഥലത്തെ അനുഭവങ്ങൾ ഉൾപ്പെടുന്നു. കൂടാതെ പ്രബോധന മാധ്യമം ഇംഗ്ലീഷും മലയാളവുമാണ്. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാണ്, പരമാവധി പ്രായപരിധി 23. പ്രായപരിധിയിൽ ഇളവുകളും ഫീസിളവുകളും ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗക്കാർ, ഭിന്നശേഷിയുള്ള കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഈ യാത്ര ആരംഭിക്കുമ്പോൾ, നമ്മുടെ കുട്ടികളുടെ ശോഭനമായ ഭാവിക്കും നാടിന്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.