July 30, 2025

Login to your account

Username *
Password *
Remember Me

ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ചെവ്വാഴ്ച്ച

ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 13ന് വൈകീട്ട് 4ന് പ്രസിദ്ധീകരിക്കും. ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admissison” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. ഇതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകരുടെ വീടിനടുത്തുള്ള സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.


ട്രയൽ അലോട്ട്മെന്റ് ലിസ്റ്റിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പാൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

ടാറ്റയുടെ മൂന്ന് പുത്തൻ എസ്‌യുവികൾ

ടാറ്റയുടെ മൂന്ന് പുത്തൻ എസ്‌യുവികൾ

Jul 30, 2025 16 സാങ്കേതികവിദ്യ Pothujanam

പത്തുലക്ഷം രൂപ ബജറ്റിൽ ശക്തവും സ്റ്റൈലിഷുമായ ഒരു എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ നിങ്ങൾക്ക് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റയിൽ ന...