February 24, 2026

Login to your account

Username *
Password *
Remember Me

വസന്തക്കാഴ്ചകൾ ആസ്വദിക്കാൻ പാളയം സെന്റർ ഫോർ റീഹാബിലിറ്റിഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡിലെ കുട്ടികളെത്തി.

തിരുവനന്തപുരം: നഗരവസന്തത്തിന്റെ അവസാന ദിവസം വസന്തക്കാഴ്ചകൾ ആസ്വദിക്കാൻ പാളയം സെന്റർ ഫോർ റീഹാബിലിറ്റിഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡിലെ കുട്ടികളെത്തി. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്താണ് സെന്ററിലെ 40 കുട്ടികളുമായി നഗര വസന്ത വേദിയിൽ എത്തിയത്. വൈദ്യുത ദീപാലാങ്കാരങ്ങളും ഫ്ലവർ ഷോയും ആസ്വദിച്ചാണ് കുട്ടികൾ മടങ്ങിയത്.


നിയോജക മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡാണ് (വൈബ് ) നഗര വസന്തത്തിന്റെ വളണ്ടിയർ പ്രവർത്തനങ്ങൾ നടത്തുന്നത്.


സി.ആർ.ഡി.എ സെന്റർ ഡയരക്ടർ റവ അഡ്വ സജി.എൻ. സ്റ്റുവർട്ട്, സെക്രട്ടറി എസ്.എസ്. ഉണ്ണികൃഷ്ണൻ, വൈബ് പ്രസിഡന്റ്‌ സൂരജ് സുരേന്ദ്രൻ തുടങ്ങിയവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്ക…

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

Feb 22, 2026 21 കേരളം Pothujanam

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 1200-ൽ അധികം വർണ്ണക്കൂടാരങ്ങളാണ് പൂർത്തിയാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവ...