ബൈജൂസിന്റെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്ത വിഭാഗമാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം'
കൊച്ചി: ലോകത്തെ മുന്‍നിര എഡ്‌ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ 'എല്ലാവര്‍ക്കും വിദ്യാഭ്യാസ'(Education For All)ത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ഫുട്‌ബോള്‍ താരവും ആഗോള കായിക ഇതിഹാസവുമായ ലയണല്‍ ലയണല്‍ മെസിയെ പ്രഖ്യാപിച്ചു. പാരീസ് സെന്റ് ജെര്‍മെയ്നിനായി കളിക്കുന്ന, അര്‍ജന്റീനിയന്‍ നായകന്‍ മെസി, തുല്യ വിദ്യാഭ്യാസമെന്ന ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ബൈജൂസുമായി കരാറില്‍ ഒപ്പുവച്ചു.
ലോകത്തിലെ ഏറ്റവും ജനപ്രിയ കായികതാരങ്ങളിലൊരാളായ ലയണല്‍ മെസിയുമായുള്ള ഈ ബന്ധം ബൈജൂസിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാന്നിധ്യവുമായും വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യവും തുല്യവും താങ്ങാവുന്ന ചെലവിലുള്ളതുമായി മാറ്റിത്തീര്‍ക്കാനുള്ള പ്രതിബദ്ധതയുമായി ഒത്തുചേരുന്നതാണ്.
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ് ഈ വര്‍ഷമാദ്യം ചരിത്രം സൃഷ്ടിച്ചിരുന്നു. ഫുട്‌ബോളിനു ലോകമെമ്പാടുമായി ഏകദേശം 350 കോടി ആരാധകരുണ്ട്. ലയണല്‍ മെസിക്കാവട്ടെ സോഷ്യല്‍ മീഡിയയില്‍ 45 കോടി ഫോളോവേഴ്സുമുണ്ട്.
അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഫിഫ ലോകകപ്പ് 2022 നേടാനുള്ള തന്റെ അവസാന ശ്രമത്തിലേക്ക് ലയണല്‍ മെസി കടക്കുമ്പോള്‍ ആരംഭിക്കുന്ന ഈ ദീര്‍ഘകാല ബന്ധത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ബൈജൂസിന്റെ കാമ്പയ്നുകളില്‍ അദ്ദേഹത്തെ കാണാം.
'എക്കാലത്തെയും മികച്ച പഠിതാവ്' ആയാണു ലയണല്‍ മെസിയെ ബൈജൂസ് കാണുന്നത്. പഠനത്തോടുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ അഭിനിവേശം ഫുട്ബോളില്‍ എന്തൊക്കെ സാധ്യമാവുമെന്നതിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പാസര്‍, മികച്ച ഡ്രിബ്ലര്‍, മികച്ച ഫ്രീ-കിക്ക് എടുക്കുന്നയാള്‍ എന്നിങ്ങനെ പരക്കെ അംഗീകരിക്കപ്പെട്ട, ഏഴു തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിയുടെ വിജയതിളക്കത്തിനു കാരണം എല്ലാ ദിവസവും കൂടുതല്‍ പഠിക്കാനുള്ള പ്രതിബദ്ധതയാണ്. തന്റെ അചഞ്ചലമായ പ്രവര്‍ത്തന നൈതികത, കളിയെക്കുറിച്ചുള്ള പഠനം, പഠനത്തോടുള്ള ഇഷ്ടം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു യുവാക്കള്‍ക്കു മെസി ഉത്തമ മാര്‍ഗദര്‍ശിയായിരിക്കുമെന്നു ബൈജൂസ് കരുതുന്നു.
''ഞങ്ങളുടെ ആഗോള അംബാസഡര്‍ എന്ന നിലയില്‍ ലയണല്‍ മെസിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും ആവേശവുമുണ്ട്. ഒരു തലമുറയിലെ പ്രതിഭയായ അദ്ദേഹം മികവ്, മനോഭാവം, വിനയം, വിശ്വാസ്യത എന്നിവയില്‍ ബൈജൂസിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്നു. താഴേത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്ന എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ് അദ്ദേഹം. അത്തരമൊരു അവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതാണു ബൈജൂസിന്റെ 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' പദ്ധതി. നിലവില്‍ ഏതാണ്ട് 55 ലക്ഷം കുട്ടികളെയാണു പദ്ധതി വഴി ശാക്തീകരിക്കുന്നത്. മനുഷ്യശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശക്തിയെ നിലവില്‍ ലയണല്‍ മെസിയെക്കാള്‍ മറ്റാരും പ്രതിനിധീകരിക്കുന്നില്ല. എക്കാലത്തെയും മികച്ച കളിക്കാരന്‍ എക്കാലത്തെയും മികച്ച പഠിതാവ് കൂടിയാണെന്നതില്‍ അതിശയിക്കാനില്ല. കൂടുതല്‍ വലിയ സ്വപ്നം കാണാനും നന്നായി പഠിക്കാനും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ പങ്കാളിത്തം പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് അറിയാവുന്നതുപോലെ, മെസി നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ എന്തും സാധ്യമാണ്,'' പ്രഖ്യാപനത്തെക്കുറിച്ച് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.
ബൈജൂസിന്റെ 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' പദ്ധതിയുമായുള്ള തന്റെ പങ്കാളിത്തം ലോകമെമ്പാടുമുള്ള യുവ പഠിതാക്കള്‍ക്കു പ്രചോദനമാകുമെന്ന് ലയണല്‍ മെസി ആത്മവിശ്വാസം പ്രകടിപ്പു. ''ബൈജൂസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം എല്ലാവരെയും പഠനത്തോട് പ്രണയത്തിലാക്കുകയെന്ന അവരുടെ ദൗത്യം എന്റെ മൂല്യങ്ങളുമായി പൂര്‍ണമായും യോജിക്കുന്നു. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റുന്നു. ബൈജൂസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ കരിയര്‍ വഴികളെ മാറ്റിമറിച്ചു. യുവ പഠിതാക്കള്‍ക്ക് ഉന്നതിയിലെത്താനും അവിടെ തുടരാനും പ്രചോദനമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണമെന്ന ആശയവുമായി ലിയോ മെസി ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്വന്തം സന്നദ്ധ സംഘടന മെസി നടത്തുന്നുണ്ട്. 2007 ലാണ് ഈ സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കിയത്