ഓഫ്‌ലൈൻ - ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ "തെളിമ" പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ പ്രത്യേക പരിഗണന ഉള്ള മേഖലകളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.
ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. പഠന സഹായികൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകുന്നുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്,ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, എൻഎസ്എസ് ഹയർസെക്കൻഡറി സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ഡോ. ജേക്കബ് ജോൺ, തെളിമയുടെ സംസ്ഥാന ചുമതലവഹിക്കുന്ന ശ്രീധരൻ കൈതപ്രം, എന്നിവർ പങ്കെടുത്തു.