November 25, 2024

Login to your account

Username *
Password *
Remember Me
Author

Author

ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും 12 ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു.
തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിന്റെ അവശിഷ്ടങ്ങൾ ഹതായ് പ്രവിശ്യയിലെ അന്റാക്യ നഗരത്തിൽ താമസിച്ചിരുന്ന 12 നിലകളുള്ള ആഡംബര കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തി.
‘ആസാദി കാ അമൃത് മഹോത്സവ്’ ന്റെയും കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023 നോടനുബന്ധിച്ചുള്ള മാധ്യമ അവാർഡ് ജേതാക്കളെയും പുസ്തകോത്സവത്തിന്റെ ഭാഗമായി മികച്ച മെഗാ ഇവന്റ് നടത്തിയ മാധ്യമത്തെയും തെരഞ്ഞെടുത്തു.
വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വാമനപുരം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കുള്ള കമ്പു്യൂട്ടറുകളുടെയും അനുബന്ധ ഉകരണങ്ങളുടെയും വിതരണോദ്ഘാടനം ഡി.കെ മുരളി എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്.
കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും, വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുന്നു.
*സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല* ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ സംരംഭമായ 'ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്: ഡിജിറ്റൽ പേയ്‌മെന്റ് സേ പ്രഗതി കോ ഗതി' ആചരിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് വേഗത്തിലാക്കാനും അവബോധം വർദ്ധിപ്പിക്കാനും ഇന്ത്യ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്‌നോളജി (MeitY) മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതാണ് ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്.
*എൻ.ഒ.സി നൽകാൻ വാട്ടർ അതോറിറ്റിക്ക് ജില്ലാ കളക്ടറുടെ നിർദേശം തലസ്ഥാനജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു.