November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു വരും.
കോഴി മാലിന്യത്തില്‍ നിന്നും മോചനം നേടി മലപ്പുറം. കടകളില്‍ നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.
‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖാദി ബോര്‍ഡ്.
നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുമിച്ച് ഓർഡിനൻസുകൾ തരുമ്പോൾ പഠിക്കാൻ സമയം വേണം. കൃത്യമായ വിശദീകരണവും വേണം. ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ല. ഓർഡിനൻസ് ഭരണം അഭികാമ്യമല്ല.
\വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കുരങ്ങ് വസൂരി ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ 7 വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ 8.50 ഘനയടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക.
പ്രസ് ക്ലബ് കുടുംബമേള ബ്രോഷർ പ്രകാശനം നടൻ കുഞ്ചാക്കോ ബോബൻ പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനു നൽകി നിർവഹിച്ചു
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി മാധ്യമങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.