November 22, 2024

Login to your account

Username *
Password *
Remember Me
Author

Author

മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ പൂങ്കന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ടി.കെ.എ നായര്‍ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്.
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ആകർഷകമായ വിളംബര ജാഥ സംഘടിപ്പിച്ചു. പാളയം സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ആരംഭിച്ച വിളംബര ജാഥ കേസരി സ്മാരകത്തിന് സമീപമുള്ള കേസരി പ്രതിമക്ക് മുന്നിൽ സമാപിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാകണം തൊഴിൽ നിയമങ്ങളെന്നു പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമഭേദഗതികള്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്കൂൾ എസ് എം എസ് പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നൂതന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്താനാകുന്ന ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ക്ലാസ്സ് റൂം കേരള പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയും വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന അമൃത ടിവിയുടെ 'ഈ ക്ലാസിൽ ഞാനുമുണ്ട് ' എന്ന പദ്ധതിയുടെ രണ്ടാം എഡിഷന് വിജയകരമായ സമാപനം. ആദ്യ എഡിഷനിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ടാബുകളാണ് വിതരണം ചെയ്തതെങ്കിൽ രണ്ടാം എഡിഷനിൽ പഠനോപകരണങ്ങളാണ് നൽകിയത്.
കേരളത്തിലെ പ്രഥമ എഞ്ചിനീയറിംഗ് കോളേജും, തിരുവനന്തപുരത്ത് ശ്രീകാര്യത്തിനടുത്ത് പ്രവർത്തിച്ചുവരുന്നതുമായ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തണമെന്ന് എസ്.എഫ്.ഐ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ആവശ്യപ്പെട്ടിരിക്കുന്നു.
പനിബാധിതർക്ക്‌ നൽകുന്ന ഡോളോ–-650 ഗുളികയുടെ നിർമാതാക്കൾ ഡോക്ടർമാർക്ക്‌ നൽകിയത്‌ 1000 കോടിയുടെ സൗജന്യങ്ങൾ. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനയാണ്‌ ഇക്കാര്യം സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്‌.