കൊച്ചി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായും വീടുകളിലേക്കുമുള്ള ഉപയോഗത്തിനായി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് എച്ച്പി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സ്മാര്‍ട്ട് പ്രിന്റിംഗ് ആണെന്നതാണ് പുതിയ ശ്രേണിയുടെ പ്രത്യേകത.
ഉയര്‍ന്നു വരുന്ന സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനായി എച്ച്പി അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകള്‍, സ്മാര്‍ട്ട് ഫീച്ചറുകള്‍, സെല്‍ഫ് ഹീലിംഗ് വൈഫൈയടക്കം കൂടുതല്‍ മികച്ച കണക്റ്റിവിറ്റി, സ്മാര്‍ട്ട് ആപ്പ്-സ്മാര്‍ട്ട് അഡ്വാന്‍സ് എന്നിവയിലൂടെ കൂടുതല്‍ മൊബിലിറ്റി എന്നിങ്ങനെ തടസരഹിതമായ മെച്ചപ്പെട്ട ഉപയോക്തൃ അനുഭവമാണ് ലഭിക്കുന്നത്. തടസമില്ലാതെ ഒറ്റയടിക്ക് 18,000 പേജ് ബ്ലാക്ക് പ്രിന്റും 6,000 പേജ് കളര്‍ പ്രിന്റും എടുക്കാന്‍ കഴിയും. സര്‍വീസ് കോള്‍ ചെയ്ത് ആറു മണിക്കൂറിനകം സര്‍വീസ് നല്‍കും.
കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന, താങ്ങാവുന്ന വിലയും വിശ്വാസ്യതയുമുള്ള സ്മാര്‍ട്ട് സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന സൂക്ഷ്മ, ചെറുകിട ബിസിനസ് സംരംഭകര്‍ക്കും വീടുകള്‍ക്കുമായി ഉപഭോക്തൃ കേന്ദ്രീകൃത പ്രിന്റിംഗ് സൗകര്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ എച്ച്പി പ്രതിബദ്ധമാണെന്ന് എച്ച് പി പ്രിന്‍ിങ് സിസ്റ്റംസ് സീനിയര്‍ ഡയറക്റ്റര്‍ സുനീഷ് രാഘവന്‍ പറഞ്ഞു. സ്മാര്‍ട്ടും ഏകീകൃതവും സുസ്ഥിരവും വിശ്വസനീയവും മികച്ച ഉല്‍പ്പദനക്ഷമതയുള്ളതുമായ പ്രിന്റിംഗ് സംവിധാനം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് സ്്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എച്ച്പി സ്മാര്‍ട്ട് ടാങ്ക് 580 ന് 18,848രൂപയും എച്ച്പി സ്മാര്‍ട്ട് ടാങ്ക് 520 ന് 15,980 രൂപയും എച്ച്പി സ്മാര്‍ട്ട് ടാങ്ക് 210 ന് 13,326 രൂപയും ആണ് വില വരുന്നത്.