കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ആക്സിസ് ലോങ് ഡ്യൂറേഷന്‍ പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ ഏഴു മുതല്‍ 21 വരെ നടക്കും. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള താരതമ്യേന കൂടുതല്‍ പലിശ നിരക്കുള്ളതും താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയുള്ളതുമായ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയാണിത്.
5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ലോങ് ഡ്യൂറേഷന്‍ ഡെറ്റ് സൂചിക എ-മൂന്ന് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്ന അവസരത്തില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ച് നിരക്ക് ലോക്കു ചെയ്യുവാന്‍ അവസരം നല്‍കുന്നതു കൂടിയാണ് പദ്ധതി. 30 വര്‍ഷ കാഴ്ചപ്പാടോടു കൂടി ദീര്‍ഘകാല സര്‍ക്കാര്‍ കടപത്രങ്ങളിലും ഇതു നിക്ഷേപം നടത്തും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിര വരുമാന തന്ത്രങ്ങള്‍ നിക്ഷേപകരെ സംബന്ധിച്ച് മികച്ച ഒന്നാണെന്ന് പദ്ധതിയെക്കുറിച്ച് പ്രതികരിക്കവെ ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു. തങ്ങളുടെ കരിയറിന്‍റെ മധ്യ ഭാഗത്ത് എത്തി റിട്ടയര്‍മെന്‍റിനു ശേഷമുള്ള കാലത്തെ കുറിച്ച് ആസുത്രണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രത്യേകിച്ചു ബാധകമാണ്. ആക്സിസ് ലോങ് ഡ്യൂറേഷന്‍ പദ്ധതി അവതരിപ്പിക്കുന്നതോടെ നിക്ഷേപകര്‍ റിട്ടയര്‍മെന്‍റിനു ശേഷമുള്ള കാലത്തേക്കുള്ള നിക്ഷേപത്തെ കുറിച്ചു പുനര്‍ചിന്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.