മുംബൈ: എൽഐസി മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ യൂണിയൻ ബാങ്ക് ശാഖകൾ വഴി വിതരണം ചെയ്യുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എൽഐസി മ്യൂച്വൽ ഫണ്ടുമായി കരാർ ഒപ്പിട്ടു. എൽഐസി മ്യൂച്വൽ ഫണ്ട് എംഡിയും സിഇഒയുമായ ശ്രീ ടി എസ് രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ശ്രീ സഞ്ജയ് നാരായൺ, എൽഐസി മ്യൂച്വൽ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ബിസിനസ് ഹെഡുമായ ശ്രീ നിത്യാനന്ദ് പ്രഭു എന്നിവർ കരാറിൽ ഒപ്പുവച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മൂന്നാം കക്ഷി വരുമാനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, കൂടാതെ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് പങ്കാളികളുമായി ചേർന്ന് തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകുന്നതിന് പ്രവർത്തിക്കുന്നു.
ചടങ്ങിൽ സംസാരിച്ച യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജിഎം ശ്രീ സഞ്ജയ് നാരായൺ പറഞ്ഞു, “യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എൽഐസി മ്യൂച്വൽ ഫണ്ടുമായുള്ള ബന്ധം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലും അർദ്ധ നഗര പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രയോജനകരമായിരിക്കും.''
തങ്ങളുടെ മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എൽഐസി മ്യൂച്വൽ ഫണ്ട് എംഡിയും സിഇഒയുമായ ശ്രീ ടി.എസ്.രാമകൃഷ്ണൻ പറഞ്ഞു. ''യൂണിയൻ ബാങ്കുമായുള്ള പങ്കാളിത്തം രാജ്യത്തുടനീളം, പ്രത്യേകിച്ച് ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഞങ്ങളെ പ്രാപ്തരാക്കും'' ടി.എസ്.രാമകൃഷ്ണൻ പറഞ്ഞു.