കൊച്ചി: ഉല്‍സവ കാല മനോഭാവം ഉയര്‍ത്താനും ഉല്‍സവാന്തരീക്ഷത്തെ ഉണര്‍ത്താനും ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡ് ആയ മിയ ബൈ തനിഷ്ക് ദിസ്ഈസ്മി കാമ്പയിനു തുടക്കം കുറിച്ചു. സ്ത്രീ ശക്തിയുടെ വിവിധ മുഖങ്ങള്‍ ആഘോഷിക്കുകയും അവരുടെ വ്യക്തിത്വം സത്യസന്ധമായി മുന്നോട്ടു കണ്ടു പോകുകയുമാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഫെയ്മസ് ഇന്നൊവേഷന്‍സ് സാക്ഷാല്‍ക്കാരം നിര്‍വഹിച്ച മിയയുടെ ആഘോഷ വേളയിലെ ഫിലിമായ ദിസ്ഈസ്മീ, സ്ത്രീ അവളായി മാറുന്ന പ്രക്രിയയെ വെളിപ്പെടുത്തുന്നതിനൊപ്പം അവളുടെ എല്ലാ കഥകളും ആഘോഷിക്കുന്നതിന്‍റെ സത്തയാണ് അവതരിപ്പിക്കുന്നത്.
ഖേദമില്ലാതെയും സമൂഹത്തിന്‍റെ സാക്ഷ്യപത്രമില്ലാത്തതും സ്ത്രീകള്‍ സ്വയമെടുക്കുന്ന ശക്തവും പ്രചോദനാത്മകവുമായ നിരവധി തെരഞ്ഞെടുപ്പുകളെ ഈ ഫിലിം പ്രതിഫലിപ്പിക്കുന്നുണ്ട്. ശക്തി, ധൈര്യം, അനുകമ്പ, ദൃഢനിശ്ചയം തുടങ്ങിയവയെല്ലാം ഈ തെരഞ്ഞെടുപ്പുകള്‍ പ്രതിഫലിപ്പിക്കുന്നു. പ്രേക്ഷകര്‍ക്ക് പ്രതീക്ഷയും ആഹ്ലാദവും എല്ലാം നല്‍കുന്നതാണ് രണ്ടു മിനിറ്റുള്ള ഈ ഡിജിറ്റല്‍ ചിത്രം. തങ്ങള്‍ തങ്ങളെ ആഘോഷിക്കുന്നതിന്‍റെ എല്ലാ ആവിഷ്ക്കാരങ്ങളും ആഹ്ലാദകരമാക്കുന്നതില്‍ വിശ്വസിക്കുന്ന ഏഴ് അതുല്യ വ്യക്തിത്വങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നതാണ് ഈ കാമ്പയിന്‍ ചിത്രം. റാപ്പര്‍ ഡീ എംസി എഴുതി പാടിയ സംഗീത ട്രാക്ക് ഇതിന് ക്രിയാത്മകവും സന്തോഷകരവുമായ ഉല്‍സാഹം നല്‍കുന്നു.
സ്ത്രീ അവളായി മാറുന്നതിന്‍റെ ആഘോഷമാണ് ദിസ് ഈസ് മീ കാമ്പെയിന്‍. ബോഡി പോസിറ്റിവിറ്റി ഇന്‍ഫ്ളുവന്‍സറായ സാക്ഷി സിന്ദ്വാനി, എംഎംഎ ചാമ്പ് ആഷ റോക, എല്‍ജിബിടിക്യൂ ഫാഷന്‍ താരമായ ക്യൂന്‍ അന്‍ഡ്രോ, മോം ബ്ലോഗര്‍ സാറു മുഖര്‍ജി, ഡൗണ്‍ സിന്‍ഡ്രോമുള്ള ആദ്യ ഇന്ത്യന്‍ മോഡല്‍ റിസാ റെജി, സംരംഭക അനൂജ ഡിയോറ, റാപറും ഗായികയും ഗാനരചിയിതാവുമായ ഡീ എംസി എന്നിവരെ പോലുള്ളവരുടെ ആവേശവും ശബ്ദവുമാണ് ഈ ഡിജിറ്റല്‍ ഫിലിം മുന്നോട്ടു വെക്കുന്നത്.
നേട്ടങ്ങള്‍ കൈവരിച്ച ആധുനീക ഇന്ത്യന്‍ വനിതയേയാണ് ബ്രാന്‍ഡ് പ്രതീകവല്‍ക്കരിക്കുന്നത്. സ്വതന്ത്രയായ അവള്‍ തന്‍റെ തെരഞ്ഞെടുപ്പുകളെ കുറിച്ച് ആത്മവിശ്വാസമുള്ളവളും അവളുടെ തിളക്കം എല്ലാവരുടേയും ജീവിതത്തില്‍ വെളിച്ചമേകുന്നതുമാണ്. ഒരു വ്യക്തിയെ ആവിഷ്ക്കരിക്കുന്നത് ഒരു യാത്രയാണെന്നും അത് വനിതകള്‍ വാങ്ങുകയും അണിയുകയും സമ്മാനിക്കുകയും ചെയ്യുന്ന മിയയുടെ മികച്ച ഓരോ ആഭരണങ്ങളുമായും ആഘോഷിക്കേണ്ടതാണെന്നും മിയ ബൈ തനിഷ്ക് വിശ്വസിക്കുന്നു. ഇത് ശക്തമാണെന്നു മാത്രമല്ല, അവരുടെ ആവേശത്തെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ്. യഥാര്‍ത്ഥ നിങ്ങളെ പോലെ ആഘോഷിച്ചു കൊണ്ട് ഇതിനകം തന്നെ അവര്‍ ചെയ്തതു പോലെ ദശലക്ഷക്കണക്കിനു വരുന്ന കൂടുതല്‍ പേരെ പ്രചോദിപ്പിച്ചു കൊണ്ട് ആഘോഷിക്കേണ്ടതുണ്ടെന്നാണ് മിയയുടെ നിലപാട്.